മന്ദൂസ് ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ, കാലവർഷത്തിനു ശേഷം രണ്ടാമത്തെ ചുഴലിക്കാറ്റ്

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വെൽമാർക്ഡ് ലോ പ്രഷറായി ശക്തിപ്പെട്ടു. ഇത് നാളെ തീവ്രന്യൂനമർദമാകും. വ്യാഴാഴ്ചയോടെ തമിഴ്‌നാട് തീരത്തിനു സമാന്തരമായി മന്ദൂസ് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ഡിസംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് അപൂർവമാണ്. ബംഗാൾ ഉൾക്കടലിൽ കാലവർഷ സീസണു ശേഷം രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാകും മന്ദൂസ്. നേരത്തെ സിത്രാങ് ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയത് യു.എ.ഇയാണ്.

Medicinal plant – a burdock, is used for the treatment and care of hair. The roots and leaves of burdock on a cutting board on a dark wooden background

വയലറ്റ് നിറത്തിൽ മുള്ളുകളോടെയുള്ള പച്ചക്കറി ചെടിയുടെ പേരാണ് ഇത്. കപ്പ പോലെ വേരാണ് ഉപയോഗിക്കുന്നത്. ദഹനം എളുപ്പത്തിലാക്കാൻ ഇത് സഹായിക്കുന്നു. ലോക കാലാവസ്ഥ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പട്ടിക പ്രസിദ്ധീകരിക്കുന്നത്. സിത്രാങ് ചുഴലിക്കാറ്റിന്റെ പേര് നിർദേശിച്ചത് തായ്‌ലന്റ് ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സിത്രാങ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ബംഗ്ലാദേശ് തീരത്ത് കരകയറിയത്. 85 കി.മി വേഗതവരെ സിത്രാങ് എത്തിയിരുന്നു. കര കയറുമ്പോൾ 35 കി.മി ആയിരുന്നു വേഗത. എന്നാൽ മന്ദൂസ് 100 കി.മി വേഗതയിൽ വരെ വീശുമെന്നാണ് കരുതുന്നത്. പുതുച്ചേരി മുതൽ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Leave a Comment