Cyclone Kirrily update 25/01/24 : ടോണ്‍സ്‌വില്ലെയില്‍ കിര്‍ലി ചുഴലിക്കാറ്റ് കരകയറുന്നു, പ്രളയ സാധ്യത

Cyclone Kirrily update 25/01/24 : ടോണ്‍സ്‌വില്ലെയില്‍ കിര്‍ലി ചുഴലിക്കാറ്റ് കരകയറുന്നു, പ്രളയ സാധ്യത

മലയാളികള്‍ ഏറെ താമസിക്കുന്ന വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്റിലെ ടോണ്‍സ്‌വില്ലെയില്‍ കിര്‍ലി ചുഴലിക്കാറ്റ് (Cyclone Kirrily) കരകയറാന്‍ ഒരുങ്ങുന്നു. ഞായറാഴ്ച വരെ കനത്ത മഴക്കും കാറ്റിനും കിര്‍ലി കാരണമാകുമെന്നും ഇവിടെയുള്ള മലയാളികള്‍ അടക്കമുള്ളവര്‍ ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ഏജന്‍സിയായ ബ്യൂറോ ഓഫ് മീറ്റിയോറോളജിയും മറ്റു ഏജന്‍സികളും നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ പറഞ്ഞു.

ഏറ്റവും പുതിയ ഉപഗ്രഹ നിരീക്ഷണം അനുസരിച്ച് ടോണ്‍സ് വില്ലെയില്‍ നിന്ന് 199 കി.മി ഉം ബോവന്‍സില്‍ നിന്ന് 116 കി.മി ഉം മാത്രം അകലെയാണ് ചുഴലിക്കാറ്റുള്ളത്. ചുഴലിക്കാറ്റിന്റെ ഔട്ടര്‍ ലെയര്‍ ബോവന്‍സില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും ക്യൂന്‍സ് വില്ലെയില്‍ എത്തിയിട്ടില്ല. ഇന്ത്യന്‍ സമയം ഇന്ന് 25-01-24 വൈകിട്ട് അഞ്ചു മണിയോടെ ക്യൂന്‍സ് വില്ലെയില്‍ കരകയറാന്‍ തുടങ്ങും. തുടര്‍ന്ന് താഴെ ചിത്രത്തില്‍ കാണിച്ച ട്രാക്ക് വഴിയാകും അടുത്ത ദിവസങ്ങളില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുക. ചുഴലിക്കാറ്റ് മണിക്കൂറില്‍ 5 മൈല്‍ വേഗതയിലാണ് ഇപ്പോള്‍ കരയെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നും വെതര്‍മാന്‍ കേരള പറഞ്ഞു.

കരകയറും മുന്‍പ് ഉഗ്രരൂപം പ്രാപിച്ചു

കരകയറും മുന്‍പ് ഇന്ന് രാവിലെ 5.30 ന് കാറ്റഗറി 2 ആയി കിര്‍ലി ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിച്ചു. 100 കിലോമീറ്റര്‍ മുതല്‍ 150 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗത. ഇന്നലെ കിര്‍ലി കടലില്‍ കാറ്റഗറി ഒന്ന് വേഗതയില്‍ തുടരുകയായിരുന്നു. കരകയറിയ ശേഷം കിര്‍ലി ചുഴലിക്കാറ്റ് ദുര്‍ബലമാകാന്‍ തുടങ്ങും.

കനത്തമഴ, കാറ്റ്, വെള്ളക്കെട്ട് ഇന്നു മുതല്‍

ഇന്നു രാത്രി മുതല്‍ ക്യുന്‍സ് വില്ലെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും വെള്ളക്കെട്ടുകളും ഉണ്ടാകും. കരകയറിയ ശേഷം കാറ്റിന്റെ വേഗത മണിക്കൂറില്‍ 95 മുതല്‍ 100 കി.മി വരെയും തുടര്‍ന്ന് നാളെയോടെ മണിക്കൂറില്‍ 65 കി.മി വേഗതയിലും നാളെ രാത്രി 55 കി.മി വേഗതയിലേക്കും കുറയും. തുടര്‍ന്ന് ന്യൂനമര്‍ദമായി അടുത്ത ദിവസങ്ങളില്‍ ദുര്‍ബലമാകും. ടോണ്‍്‌സ് വില്ലെ മുതല്‍ ക്യൂന്‍സ് ലാന്റ് വരെയാണ് ചുഴലിക്കാറ്റിന്റെ cone of uncertainty എന്ന ്‌സ്വാധീന മേഖല (ചിത്രം ശ്രദ്ധിക്കുക). അതിനാല്‍ ഈ പ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റും ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം.

പ്രളയമുന്നറിയിപ്പുമായി ബി.ഒ.എം

ഓസ്്‌ട്രേലിയന്‍ കാലാവസ്ഥാ വകുപ്പായ ബി.ഒ.എം കിര്‍ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന പ്രളയ മുന്നറിയിപ്പ് നല്‍കി. ജീവനു ഭീഷണിയായേക്കുവുന്ന മലവെള്ളപ്പാച്ചിലും പ്രളയവും കനത്ത മഴയും ഉണ്ടാകുമെന്നും തെക്കന്‍, മധ്യ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബി.ഒ.എമ്മിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ലോറ ബൊയേക്കല്‍ പറഞ്ഞു.

കാറ്റ് കെട്ടിടങ്ങള്‍ക്കും മറ്റും ചെറിയതോതില്‍ നാശനഷ്ടം വരുത്തിയേക്കും. മരങ്ങള്‍ കടപുഴകാനും വൈദ്യുതി വിതരണം തടസ്സപ്പെടാനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷത്തിനിടെ ഈ പ്രദേശത്തെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് കിര്‍ലി. 2011 ഫെബ്രുവരി 3 ന് യാസി ചുഴലിക്കാറ്റും ടോണ്‍സ വില്ലെ വഴി കടന്നു പോയിരുന്നു. അന്ന് അവിടെ പ്രളയമുണ്ടായിരുന്നു. ഇതുമൂലം പലരുടെയും വീടുകള്‍ക്കും മറ്റും നാശനഷ്ടം നേരിട്ടിരുന്നു.

മലയാളികള്‍ ശ്രദ്ധിക്കാന്‍

ചുഴലിക്കാറ്റ് കരകയറി ദുര്‍ബലമായാലും ഇവിടെ ശക്തമായ മഴയും കാറ്റും തുടരും. ഇപ്പോള്‍ മേഘാവൃതവും ഒറ്റപ്പെട്ട മഴയുമാണെങ്കിലും രാത്രി വൈകി തുടര്‍ച്ചയായ മഴ ലഭിച്ചു തുടങ്ങും. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭി്ക്കുന്നുണ്ടാകും.

അത്യാവശ്യം വേണ്ട കാര്യങ്ങള്‍ സൂക്ഷിക്കണം. ഷോപ്പിങ് ആവശ്യമുള്ളത് വാങ്ങണം. വെള്ളം, മരുന്ന്, കുട്ടികള്‍ക്കുള്ള മരുന്ന് എന്നിവ സൂക്ഷിക്കാം. ഗ്യാസ്, ഭക്ഷണസാധനങ്ങള്‍ എന്നിവയും വാങ്ങിസൂക്ഷിക്കാം. തിങ്കളാഴ്ച മുതല്‍ കാലാവസ്ഥ തെളിഞ്ഞു തുടങ്ങും. അതിനാല്‍ ഏറെയൊന്നും സൂക്ഷിക്കേണ്ടതില്ല. വൈദ്യുതി പോകാന്‍ സാധ്യതയുള്ളതിനാല്‍ തീപെട്ടി, മെഴുകുതിരി ഉള്‍പ്പെടെ വാങ്ങാന്‍ ശ്രദ്ധിക്കാം.

കേരളത്തിലെയും ഓസ്‌ട്രേലിയ ഉള്‍പ്പെടെ ലോകത്തിലെ വിവിധ സ്ഥലങ്ങളിലെയും കാലാവസ്ഥാ അപ്‌ഡേറ്റ് അറിയാന്‍ metbeatnews.com സന്ദര്‍ശിക്കാം. താഴെ കാണുന്ന ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ജോയിന്‍ ചെയ്യുക.

ഇന്ത്യയിലുള്ളവര്‍ക്കുള്ള ഗ്രൂപ്പ്

ഗള്‍ഫ് മലയാളികളുടെ ഗ്രൂപ്പ്

Australia, US, UK, Canada etc ഗ്രൂപ്പ്

Metbeat Weather News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment