ബിപർജോയ് ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിന് സമീപം ദുർബലമായ കാലവർഷ കാറ്റിന്റെ സാന്നിധ്യം. ഒറ്റപ്പെട്ട മഴ മിക്ക ജില്ലകളിലും ലഭിക്കും.
തൃശൂർ മുതൽ കണ്ണൂർ വരെയും ആലപ്പുഴ മുതൽ കൊല്ലം വരെയുമുള്ള തീരങ്ങളിൽ ഇന്ന് രാവിലെ മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കും.
വടക്കൻ കേരളത്തിൻറെ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് ഇടവിട്ട് മഴയുണ്ടാകും. കാലവർഷക്കാറ്റ് ദുർബലമായി എങ്കിലും കേരളതീരത്ത് എത്തിയിട്ടുണ്ട്. എന്നാൽ കാലവർഷം എത്തി എന്ന് സ്ഥിരീകരിക്കാനുള്ള മാനദണ്ഡങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ബിപർജോയ് ചുഴലിക്കാറ്റ് ശക്തമായി ഇന്ത്യൻ തീരം അകന്നു പോകുന്നതോടെ കാലവർഷക്കാറ്റിന് സുഗമമായി കേരളത്തിൽ പ്രവേശിക്കാൻ ആകും.
അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കാലവർഷക്കാറ്റ് മിനിക്കോയി ദ്വീപിൽ നിന്ന് മുന്നോട്ട് പുരോഗമിക്കാതിരുന്നത്. കാലവർഷത്തിന്റെ പ്രതിനിധിയുള്ള നേരിയ മഴ കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ലഭിക്കും. എന്നാൽ തുടർച്ചയായ മഴയുണ്ടാകില്ല. മിക്കയിടങ്ങളിലും ഭാഗികമായെങ്കിലും മേഘാവൃതം ആകും . ജൂൺ എട്ടിനെ കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു നേരത്തെ Metbeat Weather പ്രവചിച്ചത്.