ലോകം ഉറ്റുനോക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ തുടക്കമായി. കഴിഞ്ഞ എട്ടുവർഷവും ലോകത്ത് ഏറ്റവും ചൂടുകൂടിയ വർഷങ്ങളാണെന്ന് യു.എൻ കീഴിലുള്ള ആഗോള കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ)യുടെ റിപ്പോർട്ട് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചെങ്കടൽ തീരത്തെ റിസോർട്ടിൽ നടക്കുന്ന ഉച്ചകോടിയെ അറിയിച്ചു. ഉച്ചകോടിയിൽ അധ്യക്ഷം വഹിക്കുന്ന ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രിയും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ലോകം അടിയന്തരമായി രക്ഷനേടാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടു. കോപ് 26 ന്റെ അധ്യക്ഷൻ അലോക് ശർമയും ഉച്ചകോടിയെ അഭിസംബോധന ചെയ്തു.
പങ്കെടുക്കുന്നത് 120 രാജ്യങ്ങൾ
ഈ വർഷത്തെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ 120 രാജ്യങ്ങളുടെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. ഈ മാസം 18 വരെയാണ് ഉച്ചകോടി തുടരുക.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകം കൂട്ടായി ശ്രമിക്കണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച് ഈജിപ്ത് വിദേശകാര്യ മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഗ്ലോബൽ ക്ലൈമറ്റ് വിഡിയോ റിപ്പോർട്ട് ഗുട്ടെറസ് അവതരിപ്പിച്ചു. ആഗോളതാപനം 1.5 ഡിഗ്രി വരെ കൂടുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അടിയന്തര ക്ലൈമറ്റ് ആക്ഷന് വേണ്ടി ലോകം ഒരുങ്ങണമെന്ന് ഗുട്ടെറസ് പറഞ്ഞു. ലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നു.
കഴിഞ്ഞ വർഷം നടന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിലും കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്ന കൽക്കരി ഉപഭോഗം കുറയ്ക്കുകയാണ് ഇതിൽ ആദ്യത്തേത്. 2030 ഓടെ വനനശീകരണം ഇല്ലാതാക്കുക, 2030 ാേടെ മീഥേൻ ബഹിർഗമനം 30 ശതമാനം കുറയ്ക്കുക, യു.എന്നിൽ പുതിയ ക്ലൈമറ്റ് ആക്ഷൻ പദ്ധതി അവതരിപ്പിക്കുക എന്നിവയായിരുന്നു ഇത്. 2010 ലെ പാരിസ് ഉച്ചകോടിയിൽ ഈ നൂറ്റാണ്ട് അവസാനത്തോടെ ആഗോളതാപനം 1.5 ഡിഗ്രിയിൽ പിടിച്ചു നിർത്താനും തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാകാത്താണ് ലോകം ഇന്ന് നേരിടുന്ന പ്രളയത്തിനും വരൾച്ചക്കും കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള കാരണമെന്ന് ലോകം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന കാർബൺ ബഹിർഗനത്തിന്റെ പ്രധാന കാരണക്കാർ.