ക്ലൈമറ്റ് ആക്ഷന് സമയം വൈകി; കേരളത്തിന് വേണം കാലാവസ്ഥാ മന്ത്രാലയം

ക്ലൈമറ്റ് ആക്ഷന് സമയം വൈകി; കേരളത്തിന് വേണം കാലാവസ്ഥാ മന്ത്രാലയം

ഡോ. അബേഷ് രഘുവരൻ

ഇന്ന് വീടുകളിൽ എ.സി ഇല്ലാത്തവർ രാത്രികളിൽ നന്നാ
യി ഉറങ്ങുന്നില്ലെന്ന പ്രസ്താ
വന അൽപം അതിശയോക്തിയായി നമുക്ക് തോന്നാം. ധനികർ കോൺക്രീറ്റ് കെട്ടിടങ്ങളിൽ താമസിക്കുമ്പോൾ എയർ കണ്ടീഷനുകൾ അവർക്ക് കുളിർമയേകുമ്പോൾ ഗ്രാമങ്ങളിലുള്ളവർ എന്നും അഭിമാനം കൊണ്ടിരുന്നു.

അവരുടെ എയർകണ്ടീഷൻ, ചുറ്റുമുള്ള മരങ്ങളും ചെടികളും വയലുകളും പുഴകളും ആയിരുന്നുവെന്നും വീടുകളിൽ എയർ കണ്ടീഷനുകൾ ആവശ്യ മില്ലായെന്നും അവകാശപ്പെട്ടിരുന്നു. ഗ്രാമങ്ങൾ അന്നുമിന്നും അത്തരമൊരു അന്തരീക്ഷത്തിൽ സമ്പന്നവുമാണ്. എന്നാൽ കഴിഞ്ഞ ചുരുങ്ങിയ വർഷങ്ങളിൽ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഇന്ന് ഗ്രാമമോ, നഗരമോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ചൂടിൽ ഉരുകുകയാണ്. ഒരർഥത്തിൽ നമ്മുടെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു.

എന്താണ് ഉഷ്ണ തരംഗം?

കടുത്ത ചൂടിനൊപ്പം ഇപ്പോൾ കൂടുതലായി ചർച്ചചെയ്യപ്പെടുന്ന പ്രയോഗമാണ് ഉഷ്ണതരംഗം. അന്തരീക്ഷത്തിലെ താപനില ഉയരുകയും അത് മനുഷ്യശരീരത്തിന് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിനുമാണ് ഉഷ്ണതരംഗം എന്നുപറയുന്നത്.

ഉഷ്ണതരംഗം ഒരു പ്രത്യേക താപനിലയിൽ ആണ് ഉണ്ടാകുന്നതെന്ന് പറയാനാവില്ല. പലരാജ്യങ്ങളിൽ വിവിധ താപനിലകളിലാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. ഇന്ത്യയുടെ കാര്യമെടുത്താൽ ഇന്ത്യൻ മീറ്റിറോളജിക്കൽ ഡിപാർട്മെന്റാണ് ( കേന്ദ്ര കാലാവസ്ഥ വകുപ്പ് ) ഉഷ്ണതരംഗം എങ്ങനെയെന്ന പൊതുവായ വ്യാഖ്യാനം നൽകുന്നത്.

പർവത പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിന് മുകളിലും സമതലങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലും താപനില പോകുമ്പോഴാണ് അത് ഉഷ്ണ തരംഗമായി കണക്കാക്കുന്നത്. ആ പ്രദേശത്തെ ആ സീസണിലെ സാധാരണ അനുഭവപ്പെട്ടിരുന്ന താപനിലയിൽ നിന്നും 4.5 ഡിഗ്രി മുതൽ 6.4 വരെ ഉയരുമ്പോഴാണ് ഉഷ്ണതരംഗം ആണെന്ന് ഉറപ്പിക്കാൻ കഴിയൂ.

6.4 ഡിഗ്രിയുടെ മുകളിൽ പോയാൽ അതിനെ തീവ്ര ഉഷ്ണതരംഗമായും ഉറപ്പിക്കാം. കൂടാതെ ഓരോ ദിവസവും അനു നുഭവപ്പെടുന്ന പൊതുവായ താപനില 45 ഡിഗ്രിയിൽ കൂടുമ്പോൾ ഉഷ്ണതരംഗം എന്നും 47 ഡിഗ്രിയിൽ കൂടിയാൽ തീവ്ര ഉഷ്ണതരംഗമെന്നും പറയാറുണ്ട്. എന്നാൽ വെറും ഒരുദിവസം ഒറ്റപ്പെട്ട രീതിയിൽ അങ്ങനെ സംഭവിച്ചാൽ കാലാവസ്ഥ വകുപ്പ് അത് ഉഷ്ണതരംഗമായി പ്രഖ്യാപില്ല.

ഇന്ത്യയെ വിവിധ സബ് ബ്‌ഡിവിഷനായി ( കാലാവസ്ഥ ഉപ കേന്ദ്രങ്ങൾ ) നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിരവധി കാലാവസ്ഥാ സ്റ്റേഷനുകളുമുണ്ട്. ഇതിൽ ഏതെങ്കിലും രണ്ടു സ്റ്റേഷനുകളിൽ രണ്ടോ അതിലധികമോ ദിവസങ്ങളിൽ മേൽപ്പറഞ്ഞ താപനില നിലനിൽക്കുന്നുണ്ടെങ്കിൽ ആണ് അവിടെ ഉഷ്ണതരംഗം ആയി പ്രഖ്യാപിക്കുന്നത്.

ഉഷ്ണതരംഗങ്ങളുടെ രീതി കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പരിശോധിച്ചാൽ, ഓരോ വർഷങ്ങളിലും ഉഷ്ണതരംഗങ്ങൾ കൂടിക്കൂടി വരുന്നു എന്നു കാണാൻ കഴിയും. 1980 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ 440 ഉഷ്ണ തരംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2010 മുതൽ 2020 വരെ അത് 600 കവിഞ്ഞു.

കോൺക്രീറ്റ് കെട്ടിടങ്ങളും കാരണം

നദികളാൽ ചുറ്റപ്പെട്ട, വനങ്ങളാലും സഹ്യ പർവതവുമായൊക്കെ ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിലും ഇപ്പോൾ ഉണ്ടാകുന്ന ഈ അസഹനീയമായ ചൂടിന്റെ കാരണം മനുഷ്യൻ്റെ
വിവിധ പ്രവർത്തനങ്ങൾ മൂലമാണെന്ന് പറയുന്നതിൽ അതിശയമില്ല. കേരളത്തോട് ചേർന്നു കിടക്കുന്ന അറബിക്കടൽ സമുദ്രങ്ങളിൽ ഏറ്റവും ചൂടേറിയതാണ്.

ഏകദേശം 2 ഡിഗ്രിയോളം കൂടു തലാണ് അറബിക്കടലിൻ്റെ ശരാശരി താപനില. കൂടാതെ ഇത് അന്തരീക്ഷത്തിൽ ജലാംശം കെട്ടിനിൽക്കാനും കാരണമാകുന്നു. കേരളത്തിൽ കഴിഞ്ഞ ചുരുക്കം വർഷങ്ങളിൽ ഉയർന്നുവന്ന കോൺക്രീറ്റ് കെട്ടിടങ്ങളും ഹരിതഗൃ ഹവാതകങ്ങളും എല്ലാം കൂടിചേർന്നാണ് ചൂട് കേരളത്തെ ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.

എൽ നിനോ വില്ലൻ

El nino – courtesy: met office

കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ ഉഷ്ണ തരംഗം കൂടുതലായി ഉണ്ടാകുവാൻ എൽനിനോ (El nino ) പ്രതിഭാസവും കാരണമായിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് കാലാവസ്ഥാവ്യതിയാനമാണ് കാരണമെന്ന് നാം തിരിച്ചറിഞ്ഞിട്ടും കാലമേറെയായി അതിനെ ചെറുക്കാനുള്ള കാരണ
ങ്ങൾ കാലാവസ്ഥാ ശാസ്ത്രജ്ഞർ ആവർത്തിച്ച് പറയുന്നുമുണ്ട്. പക്ഷേ അതൊന്നും നമ്മൾ
ചെവികൊള്ളുന്നില്ല. നമ്മുടെ ഭാഗത്തുനിന്നും പ്രായോഗികമായ ഒരു ഇടപെടൽ ഉണ്ടാവുന്നുമില്ല. ചരിത്രത്തിലെ ഏറ്റവും ചൂടറിയ വർഷമായി 2003 അടയാളപ്പെടുത്തിയപ്പോൾ 2024 അതിനേക്കാൾ കടുക്കും എന്ന് മുന്നറിയിപ്പും വന്നു.

ക്ലൈമറ്റ് ആക്ഷന് സമയം വൈകി

കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പക്ഷേ ആരൊക്കെ അതിനായി മുന്നോട്ടു വരും എന്നതിപ്പറ്റി ആശങ്കയുള്ള കുറച്ചുപേർ പ്രവ ച്ചാൽ മതിയാകുമോ? ഈയവസരത്തിൽ കേരളത്തിൽ കാലാവസ്ഥാപ്രവർത്തനങ്ങ ൾക്കും പരിസ്ഥിതിവിഷയങ്ങൾക്കും മാത്രമായി ഒരു മന്ത്രാലയം ആവശ്യമായി ഉയർന്നുവരുന്നത്. സർക്കാർ തലത്തിൽ ഒരു വകുപ്പായി പ്രവർത്തിച്ചാൽ മാത്രമേ ഇനി കാലാവസ്ഥാവിഷയങ്ങളിൽ നമുക്ക് പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

എന്തായിരിക്കണം ആ മന്ത്രാലയത്തിൻ്റെ ലക്ഷ്യം? എങ്ങ നെ ആയിരിക്കണം അതിന്റെ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിന്റെ കീഴിൽ സുസജ്ജമായി പ്രവർത്തിക്കുന്ന പരിസ്ഥിതി, വനം, കാലാവ സ്ഥാവ്യതിയാന മന്ത്രാലയം ഒരളവിൽ ഇത് രം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ, സംസ്ഥാനങ്ങളിൽ കൂടി ഇത്തരമൊരു മന്ത്രാലയം വരുന്നതോടുകൂടി മാത്രമേ കേന്ദ്ര സംസ്ഥാന ഏകോപനത്തോടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്‌നങ്ങൾക്കെതിരേ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കഴിയുക യുള്ളൂ.

ഈ വിഷയത്തിൽ ഒറ്റപ്പെട്ടതും കേന്ദ്രീകൃതമല്ലാത്തതുമായ പ്രവർത്തനങ്ങളിലൂടെ നമുക്ക് ഒരു ലക്ഷ്യവും കൈവരിക്കാനാവില്ല. മാത്രമല്ല സർക്കാർ സംവിധാനത്തിൻ്റെ നിഷ്‌കർഷയുടെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങ ളെ പൊതുവായി ബാധിക്കുന്ന ഇത്തരം കാലാവസ്ഥാ വിഷയങ്ങളുടെ പരിഹാരത്തിനായി നമുക്ക് ഒരടി മുന്നോട്ടു പോകാനുമാകില്ല. സുസജ്ജമായ പഠന ഗവേഷണങ്ങളും ആവശ്യമായ നിയമനിർമാണവും അതിനായി നടത്തേണ്ടതുണ്ട്.

ഓരോ സംസ്ഥാനത്തെയും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ താൽപര്യം അനു സരിച്ചു കേന്ദ്ര സർക്കാരിൻ്റെ വിഷയങ്ങളിൽ വിരുദ്ധാഭിപ്രായമു ണ്ടാകുക സ്വാഭാവികം മാത്രം.

മറ്റേതു വിഷയങ്ങളിൽ വിരുദ്ധാഭിപ്രായം ഉണ്ടാകുന്ന തുമൂലം പ്രവർത്തനങ്ങൾ മന്ദീഭവിക്കുമ്പോഴും വിദ്യാഭ്യാസം, ആരോഗ്യം, ഇപ്പോൾ നാം ചർച്ച ചെയ്യുന്ന അന്തരീക്ഷം, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളിൽ കേന്ദ്രവും കേരളവും ഒരുമിച്ചു പ്രവർത്തിച്ചാലേ ഫലം കാണൂ.

കേരള ത്തെ സംബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയരക്ടറേറ്റ് നിലവിലുണ്ടെങ്കിലും ഇത്തരമൊരു വിഷയത്തിൽ ബൃഹത്തായ പ്രവർത്തനങ്ങൾ ആവശ്യമായിവരുമ്പോൾ അതി നായി ഒരു മന്ത്രാലയം തന്നെ ഉണ്ടാവേണ്ടതും അവിടെ പഠനവും ഗവേഷണവും അടക്കം ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഉണ്ടാവേണ്ടതും അത്യാവശ്യമാണ്. അതുവഴി മാത്രമേ കാലാവസ്ഥാവിഷയങ്ങളിൽ നമുക്ക് പൊതുവായ നില പാടുകൾ കൈക്കൊള്ളാനും അത് നടപ്പിലാക്കാനും സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന 2070 ഓടെ ആഗോളതാപനത്തെ വരുതിയിലാക്കും എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാൻ കഴിയുകയുള്ളൂ.

(കൊച്ചി Cusat സർവകലാശാല, സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ്പ്രൊഫസറാണ് ലേഖകൻ)

ഇന്ന് സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment