ചൈനയില്‍ വീണ്ടും ശക്തമായ ഭൂചലനം ; തിബറ്റില്‍ 200 കി.മി ചുറ്റളവില്‍ 102 ഭൂചലനങ്ങള്‍

ചൈനയില്‍ വീണ്ടും ശക്തമായ ഭൂചലനം ; തിബറ്റില്‍ 200 കി.മി ചുറ്റളവില്‍ 102 ഭൂചലനങ്ങള്‍

ചൈനയില്‍ യെല്ലോ റിവറിന് സമീപം ഇന്ന് വീണ്ടും 5.5 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ക്വിന്‍ഹായ് പ്രവിശ്യയിലാണ് ഭൂചലനം. ചൊവ്വാഴ്ച തിബറ്റില്‍ 7.1 തീവ്രതയുള്ള ഭൂചലനത്തില്‍ 126 പേര്‍ കൊല്ലപ്പെട്ടിരുന്നു. മദോയ് കൗണ്ടിയില്‍ ഗോലോഗില്‍ ഭൂമിക്കടിയില്‍ 14 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് ചൈന ഭൂചലന ശൃംഖല കേന്ദ്രം (സി.ഇ.എന്‍.സി) പറഞ്ഞു. വടക്കന്‍ ചൈനയിലെ പ്രധാന ജലസേചന നദിയാണ് യെല്ലോ റിവര്‍.

ക്വിന്‍ഹായ്- തിബറ്റന്‍ പീഠഭൂമി എപ്പോഴും ഭൂചലന മേഖലയാണ്. ചൈനയിലെ സിചുവാനിലും 3.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 3.44 നാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ചത്തെ ഭൂചലനത്തിന് ശേഷം തിബറ്റിലെ പ്രഭവ കേന്ദ്രത്തിന് 200 കി.മി പരിധിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3 ല്‍ കൂടുതല്‍ തീവ്രതയുള്ള 102 ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും ശക്തമായ ഭൂചലനമാണ് ചൊവ്വാഴ്ചയുണ്ടായത്. 2021 ല്‍ 7.4 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020