kerala rain forecast: ഇന്നും ഇടിയോടുകൂടിയ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും. മധ്യ തെക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളായ നെടുമങ്ങാട്, വിതുര, പൊന്മുടി, ലാഹ, പമ്പ, പീരുമേട്, കുമളി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, അങ്കമാലി, പറവൂർ, ആലപ്പുഴ എന്നിവിടങ്ങളിലും, വടക്കൻ കേരളത്തിലെ മലപ്പുറം, വയനാട്, ബത്തേരി, അമ്പലവയൽ, ദേവർഷോല, ഗൂഡല്ലൂർ എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും വേനൽ മഴക്ക് സാധ്യതയുണ്ട്.

ചില പ്രദേശങ്ങളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. അങ്കമാലി, ആലുവ, പറവൂർ, നിലമ്പൂർ, മണ്ണാർക്കാട്, തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴ ഉണ്ടാകും. തീരദേശ മേഖലയായ കായംകുളം, വർക്കല എന്നിവിടങ്ങളിൽ ചെറിയ മഴ സാധ്യതയുള്ളത്.

ഇന്നലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ ( 1.6 CM ) ഒഴിച്ച് കാര്യമായ മഴ വേറെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

ഇടിമിന്നൽ തൽസമയം അറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനും മെറ്റ് ബീറ്റ് വെതറിലെ ട്രാക്ക് റഡാർ ഉപയോഗിക്കാം. അതിനുള്ള ലിങ്ക്

LIGHTNING STRIKE MAP

ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment