Weather Forecast 31/10/23: ഈ പ്രദേശങ്ങളിൽ ഇന്ന് ഇടിയോടെ മഴ സാധ്യത
കേരളത്തിൽ ഇന്നും തുലാവർഷത്തിന്റെ ഭാഗമായ ശക്തമായ മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഇടിയോടെ നേരിയ മഴ മുതൽ ശക്തമായ മഴ വരെ പ്രതീക്ഷിക്കാം.
കന്യാകുമാരി കടലിലും അറബി കടലിലെ വടക്കു പടിഞ്ഞാറൻ മേഖലയിലും ചക്രവാത ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
Weather Forecast 31/10/23; ഇന്നത്തെ മഴ സാധ്യതാ പ്രദേശങ്ങൾ
Metbeat Weather ന്റെ പ്രവചന പ്രകാരം ഇന്ന് ഉച്ചക്ക് ശേഷം ആദ്യത്തെ മഴ പത്തനംതിട്ട ജില്ലയിലാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ടയിൽ ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ഏതു സമയത്തു ശക്തമായ ഇടിമിന്നലോട് കൂടെയുള്ള മഴക്ക് സാധ്യത. ളാഹ , റാന്നി, അടൂർ, തിരുവല്ല, മട്ടന്നൂർക്കര എന്നിവിടങ്ങളിൽ ഇടിയോടെ മഴ ഈ സമയം തുടങ്ങാൻ സാധ്യതയുണ്ട്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, കറുകച്ചാൽ 1 ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ പടിഞ്ഞാറൻ മേഖലകൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, കോതമംഗലം, തൃശ്ശൂർ ജില്ലയുടെ മധ്യ മേഖലകൾ,
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം തീരദേശം, കോഴിക്കോട് ജില്ലയിലെ പൂവാറൻ തോട്, മുക്കം, താമരശ്ശേരി, കൊടുവള്ളി,
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര, ഹരിപ്പാട്, ഓമല്ലൂർ, കൊല്ലം ജില്ലയിലെ കായംകുളം, പുനലൂർ.
തിരുവനന്തപുരം ജില്ലയിലെ പാലോട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, കിളിമാനൂർ, കടയ്ക്കൽ, മടത്തറ എന്നിവിടങ്ങളിലും
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ, ഗോപാലപുരം, ഗോവിന്ദപുരം, കോഴിപ്പാറ, തമിഴ് നാട്ടിലെ രാജപാളയം,
കണാടകയിലെ ഹുൻസൂർ, മൈസൂരു, ഗുരുപുര, കോർവിഗെ, പിരിയ പട്ടണ എന്നിവിടങ്ങളിലും ഇന്ന് ഉച്ചക്ക് ഒരു മണിക്കും രാത്രി 8 മണിക്ക് ഇടയിൽ ഇടിയോടുകൂടെ ഇടത്തരം മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കാം.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.
ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.