സിയാറാന്‍ കൊടുങ്കാറ്റ് വരുന്നു: യുകെയിൽ ജാഗ്രത; ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

സിയാറാന്‍ കൊടുങ്കാറ്റ് വീശുമെന്ന് എക്‌സീറ്റർ യുകെ മെറ്റ് ഓഫിസ് അറിയിച്ചു.ഇതോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും ശക്തമായ കാറ്റിന് പുറമെ കനത്ത മഴയും പെയ്യും.

കഴിഞ്ഞ ആഴ്ച തുടങ്ങിയ
ശക്തമായ മഴയും, ഇടിമിന്നലും അവസാനിക്കുന്നതിന് മുന്‍പാണ് അടുത്ത കൊടുങ്കാറ്റ് യുകെ തീരത്തേക്ക് എത്തുന്നത്. വ്യാഴാഴ്ച വരെ യുകെയിലെ സതേൺ മേഖലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സതേണ്‍ ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലൻഡ്, സെന്‍ഡ്രല്‍, നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും നല്‍കി.

ഇന്ന് വൈകിട്ട് മുതൽ ഇടിയും മഴയും വ്യാപകമാകാനാണ് സാധ്യത.സതേണ്‍, വെസ്റ്റേണ്‍ മേഖലകളില്‍ 40 മുതല്‍ 60 എംഎം വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
സിയാറാന്‍ കൊടുങ്കാറ്റ് വരുന്നു: യുകെയിൽ ജാഗ്രത; ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

കാലാവസ്ഥ മോശമാകുന്നതിനാല്‍ 72 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്.സതേണ്‍, വെസ്റ്റേണ്‍ മേഖലകളില്‍ 20 മുതല്‍ 25 എംഎം വരെ വ്യാപകമായ മഴയാണ് മെറ്റ് ഓഫിസ് പ്രവചിക്കുന്നത്.

90 മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം യുകെയിൽ ബാബെറ്റ് കൊടുങ്കാറ്റ് ഉണ്ടാക്കിയ ദുരിതം മാറും മുമ്പേ അടുത്ത കൊടുങ്കാറ്റ് വരുന്നതായി മുന്നറിയിപ്പ്.

 

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment