കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബുദാബിയിൽ 30 മുതൽ 90 ശതമാനം വരെയും ദുബൈയിൽ 25 മുതൽ 85 ശതമാനം വരെയും ഈർപ്പമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും.
രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.രാജ്യത്ത് പകൽ സമയങ്ങളിൽ കൂടിയ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബൈയിൽ 37 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. കുറഞ്ഞ താപനില അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 28 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 23 ഡിഗ്രി സെൽഷ്യസും വരെ കുറയാം.
ഇന്ന് ഉച്ചയോടെ കിഴക്കോട്ട് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാത്രിയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് വീശും. കടലിലെ അവസ്ഥ നേരിയതോ മിതമായതോ ആയിരിക്കും.
അറേബ്യൻ ഗൾഫിൽ വൈകുന്നേരത്തോടെ പടിഞ്ഞാറോട്ട് ക്രമേണ പ്രക്ഷുബ്ധമായി മാറിയേക്കാം. ഒമാൻ കടൽ നേരിയ തോതിലും പ്രക്ഷുബ്ധമായി മാറും.