ഇത്തവണ കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് നാലുദിവസം വൈകിയായിരിക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം ആരംഭിക്കാറ്. എന്നാൽ ഇത്തവണ ജൂൺ നാലിന് ആയിരിക്കും കാലവർഷം ആരംഭിക്കുകയെന്ന് ഐ എം ഡി അറിയിച്ചു. കാലവർഷ സീസണിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ജൂൺ ഒന്നിന് ഒരു ഒരുതവണ മാത്രമേ കാലവർഷം ആരംഭിച്ചിട്ടുള്ളൂ. 2018ലും 2022ലും മെയ് 29ന് കാലവർഷം ആരംഭിച്ചു. 2019ലും 2021ലും കാലവർഷം വൈകിയാണ് ആരംഭിച്ചത്. കാലവർഷത്തിന്റെ ആരംഭം മഴക്കാലത്തിന്റെ തുടക്കം മാത്രമാണ്.
രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 75 ശതമാനവും കാലവർഷക്കാലത്ത് ആണ് ലഭിക്കുന്നത്.സീസണിൽ പെയ്യുന്ന മഴയുടെ അളവുമായി ഇതിന് യാതൊരു സ്വാധീനവുമില്ല.