കനത്ത മഴയിൽ മൂവാറ്റുപുഴയിൽ വാഹനാപകടം; ഒരാൾ മരിച്ചു, എട്ടു പേർക്ക് പരിക്ക്
മൂവാറ്റുപുഴ: കനത്ത മഴയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. എഴുമുട്ടം സ്വദേശി കുമാരിയാണ് അപകടത്തിൽ മരിച്ചത്. കുമാരിയുടെ മകനും കുമാരിയുടെ മകൻ കെ.അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകള്‍ ദീക്ഷിത (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി
കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ ശനിയാഴ്ച്ച വൈകുന്നേരം 4 നായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലും, അടുത്ത് റോഡരികിലായി നിർത്തിയിട്ട മറ്റൊരു കാറിലും വന്ന് ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്ന് വാഗമണ്ണിലേക്ക് പോവുകയായിരുന്നു ആറംഗ സംഘത്തിന്റെ വാഹനമാണ് അപകടം സൃഷ്ടിച്ചത്. എതിരിൽ വന്ന തൊടുപുഴ ഏഴുമുട്ടം സ്വദേശികളായ നാലാംസംഘം സഞ്ചരിച്ച കാറിലും കരുണാഗപ്പിള്ളി സ്വദേശികളായ ദമ്പതികളും അവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞു സഞ്ചരിച്ച കാറിലും വന്നിടിക്കുകയായിരുന്നു.
അപകടത്തിൽ ആറംഗ സുഹൃത്ത്സംഗത്തിൽപെട്ട രാഹുൽ, രഞ്ജിത്ത്, അനന്തു,രതീഷ്, ജിതിൻ എന്നിവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ ഉള്ളവർ അപകടങ്ങൾ കൂടാതെ രക്ഷപ്പെടുകയും ചെയ്തു. അപകടത്തിൽ ഒരു വാഹനം പൂര്‍ണമായും മറ്റു രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS