വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം;  വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

വെള്ളക്കെട്ടിൽ തലസ്ഥാന നഗരം. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. സുരക്ഷാ നടപടിയെന്ന നിലയിൽ പേട്ട, കഴക്കൂട്ടം, കേശവദാസപുരം, ഉള്ളൂർ തുടങ്ങിയ സെക്ഷനുകളുടെ പരിധിയിലെ 16 ലേറെ ട്രാൻസ്ഫോർമറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

പ്രളയ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവരെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു.

വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം;  വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം;  വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

തലസ്ഥാനത്തെ മൂന്നു നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

കരമന നദിയിലെ വള്ളക്കടവ് സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷന്‍, വാമനപുരം നദിയിലെ അയിലം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും അരപ്പൊക്കം വെള്ളം കടന്നാണ് ആളുകൾ പോയത്. ശ്രീകാര്യത്ത് വീടിന്റെ മതിൽ പൊളിഞ്ഞു വീണു, ആർക്കും പരിക്കില്ല.

വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം;  വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം;  വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

തിരുവനന്തപുരം നഗരത്തിന്റെ ചുറ്റുവട്ടത്തുള്ള പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 80 സെന്റിമീറ്റർ ഉയർത്തി. വൃഷ്ടി പ്രദേശത്തുള്ള ആളുകൾക്ക് ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി.

തലസ്ഥാന നഗരത്തെ കൂടാതെ കൊച്ചിയിലും വെള്ളക്കെട്ട്

കൊച്ചി എംജി റോഡിലും കലൂരും ശക്തമായ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കഴിഞ്ഞ മണിക്കൂറുകളിൽ മഴ മാറിയതിനാൽ വെള്ളക്കെട്ടുകൾ താഴുന്നത് ആശ്വാസമാണ്.പത്തനംതിട്ട റാന്നിയിലും വെള്ളം കയറി റോഡുകളും വീടുകളും മുങ്ങി.

മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം പോത്തൻകോട് ബൈക്കിൽ പോവുകയായിരുന്ന യുവാവിന് മേൽ വീടിന്റെ മതിൽ തകർന്നു വീണു, കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അതേസമയം തിരുവനന്തപുരം ജില്ലയിൽ ആളുകളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും, വെള്ളക്കെട്ടുകളിൽ കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിക്കുന്നതിനും അഗ്നിരക്ഷാ സേനയോടൊപ്പം നാട്ടുകാരുടെ  ചേർന്നു.

വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം;  വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം;  വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment