ഡൽഹിയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. രാത്രി 10 20 നാണ് ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിന് 166 കി.മീ തെക്കു കിഴക്കാണ് ഭൂചലന പ്രഭവ കേന്ദ്രം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട് . ഹിന്ദു കുഷ് മേഖലയിലെ ഭൂചലനത്തിന് 6.8 തീവ്രത ഉള്ളതായി ജർമ്മൻ ഭൂചലന നിരീക്ഷകർ പറഞ്ഞു. പാകിസ്ഥാന്റെ വിവിധ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.
#WATCH | Uttar Pradesh: People rush out of their houses in Vasundhara, Ghaziabad as strong earthquake tremors felt in several parts of north India. pic.twitter.com/wg4MWB0QdX
— ANI (@ANI) March 21, 2023
തുർക്മെനിസ്താൻ, പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഭൂചലമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Massive Earthquake Islamabad pic.twitter.com/dxukuwcYBZ
— Javeria Siddique (@javerias) March 21, 2023
പാകിസ്ഥാനിലെ ക്വറ്റ, ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം ഉണ്ടായി. ലാഹോറിൽ 4.5 ആണ് തീവ്രത. പാകിസ്താനിൽ കെട്ടിടങ്ങൾക്ക് വിള്ളലുകൾ ഉണ്ടായതായ ദൃശ്യങ്ങൾ പുറത്തു വന്നു.
ഡൽഹിയിൽ ആളുകൾ രാത്രി തെരുവിൽ അഭയം തേടിയിരിക്കയാണ്. ഗാസിയാബാദ്, ഗുരുഗ്രാം , ചണ്ഡീഗഡ്, ജയ്പൂർ മേഖലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. പഞ്ചാബിലെ ഭട്ടിൻഡയിൽ ആളുകൾ വീടിന് പുറത്തിറങ്ങി. ലുധിയാനയിലും ജനങ്ങൾ പൊതുസ്ഥലത്ത് അഭയം തേടുകയാണ്.
#earthquake across Asia including India's #Punjab
7.7 magnitude earthquake pic.twitter.com/tlZmRJxRz5— Akashdeep Thind (@thind_akashdeep) March 21, 2023
കാശ്മീരിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. പ്രഭവ കേന്ദ്രത്തോട് കൂടുതൽ അടുത്തു കിടക്കുന്ന മേഖലയാണ് കാശ്മീർ. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വിശ്വാസികൾ സുരക്ഷിതരാണെന്നും ഇവർ ഹോട്ടലുകളിലേക്ക് മടങ്ങി എന്നും അധികൃതർ അറിയിച്ചു. കത്രയിലെ വിശ്വാസികൾ ഗസ്റ്റ് ഹൗസ് നിന്നും പുറത്തിറങ്ങി നിൽക്കുകയാണ്.
(This is a developing story. Please check back for more updates)