ബ്രഹ്മപുരത്ത് വായു നിലവാരം വീണ്ടും അതീവ മോശം നിലയിൽ; ഇന്ന് P.M 2.5 399 വരെയെത്തി, കാറ്റ് ദുർബലം

ബ്രഹ്മപുരത്ത് തീ ഇന്നലെയും കത്തിയതോടെ അന്തരീക്ഷ വായു നിലവാരം വീണ്ടും മോശമായി. ഇന്ന് വൈകിട്ടത്തെ റീഡിങ് അനുസരിച്ച് വൈറ്റിലയിലെ ശരാശരി വായു നിലവാര സൂചിക 155 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ സൂക്ഷ്മ കണിക (പി.എം.25) അളവ് 399 വരെയെത്തി. ഇത് അപകടകരമായ അളവാണ്. പി.എം 2.5 ന്റെ ഇന്നത്തെ ശരാശരി നിലവാരം 155 ആണ് രേഖപ്പെടുത്തിയത്.

പി.എം 10 കണികാ റീഡിങ് കഴിഞ്ഞ 24 മണിക്കൂറിൽ 293 വരെയെത്തി. പി.എം10 ന്റെ ശരാശരി അളവ് 75 ആണ് ഏറ്റവും പുതിയ റീഡിങ് അനുസരിച്ചുള്ളത്. കൊച്ചിയിൽ കാറ്റിന്റെ വേഗത കുറവായതാണ് അന്തരീക്ഷ മലിനീകരണ തോത് കൂടാൻ കാരണം. കാറ്റിന്റെ വേഗത ശരാശരി 2 കി.മി ആണ് രേഖപ്പെടുത്തിയത്. 5 കി.മി ആണ് കൂടിയ വേഗത. ആപേക്ഷിക ആർദ്രത ശരാശരി 66 ശതമാനമാണ്. നൈട്രസ് ഓക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവയുടെ ശരാശരി അളവും യഥാക്രമം 28, 15, 14 എന്നിങ്ങനെയാണ്. ഏലൂർ ഉദ്യോഗമണ്ഡലത്തിലെ വായു നിലവാരവും ഇന്ന് മോശമായി. ശരാശരി വായു നിലവാര സൂചിക 127 ആണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്.

110 ഏക്കർ പ്രദേശത്ത്് അശാസ്ത്രീയമായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ എട്ടു ദിവസമായി തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. മാർച്ച് 2 നാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തീപിടത്തെ തുടർന്നുള്ള വിഷപ്പുക 30 കി.മി പരിധിയിൽ ബാധിക്കുന്നുണ്ട്. മാർച്ച് രണ്ടിന് തന്നെ 5000 ലിറ്ററിൽ കൂടുതൽ വെള്ളം സ്േ്രപ ചെയ്തിരുന്നുവെന്ന് സതേൺ നേവൽ കമാൻഡ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ 31 ജെ.സി.ബികളും ഹൈ പ്രഷർ വാട്ടർ പമ്പുകളും ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. നാവിക സേനയുടെ ഹെലികോപ്ടറുകളും ഉപയോഗിച്ചു. കാറ്റിന്റെ ശക്തികാരണമാണ് അന്ന് തീപടർന്നത്. ശ്വാസകോശ അസുഖമുള്ളവരും മറ്റു ആരോഗ്യ പ്രശ്‌നമുള്ളവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും വിഷപ്പുക കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment