ഉയർന്ന തിരമാല സാധ്യത: ബേപ്പൂർ വാട്ടർ ഫെസ്റ്റ് സ്‌പോർട്‌സ് റദ്ദാക്കിയെന്ന് ജില്ലാ കലക്ടർ

ഉയർന്ന തിരമാല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റിലെ ഇന്നത്തെ വാട്ടർ സ്‌പോർട്‌സ് ഇനങ്ങൾ ഒഴിവാക്കി. കടലിൽ നടത്താനിരുന്ന പരിപാടികളാണ് ഒഴിവാക്കിയതെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.
ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ഉയർന്ന തിരമാലയും കടലാക്രമണത്തിനും ശക്തികൂടിയ ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ച് ശക്തമായ മഴയുണ്ടാകാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOS) അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ഈ സാഹചര്യത്തിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ഇന്ന് (ഡിസംബർ 26) കടലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാട്ടർ സ്‌പോർട്‌സ് ഇനങ്ങൾ ഒഴിവാക്കി. ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ വൈകുന്നേരം 6.30 മുതൽ 8.30 വരെയായി പരിമിതപ്പെടുത്തി.
സുരക്ഷ മുഖവിലക്കെടുത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ചാലിയം, ബേപ്പൂർ മേഖലകളിലെ ബാരിക്കേഡിങ്ങ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. ആളുകൾ ഒരു കാരണവശാലും ബാരിക്കേഡുകൾ മറികടക്കുകയോ
ഒരിടത്തും കടലിലേക്ക് ഇറങ്ങാനോ പാടുള്ളതല്ല
സുരക്ഷ ഉറപ്പാക്കാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്.
ഉയർന്ന തരംഗ മുന്നറിയിപ്പ് ഉള്ളതിനാൽ പൊതു നിർദ്ദേശങ്ങൾ പാലിച്ച് പൊതുജനങ്ങൾ സഹകരിക്കണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത കൈക്കൊള്ളുകയും അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടതുമാണ്. ഫെസ്റ്റിന്റെ നടത്തിപ്പ് പ്രയാസപ്പെടുത്താത്ത വിധം അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Comment