കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന്റെ തീരത്തായി രൂപപ്പെട്ട ചക്രവത ചുഴിയെ തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും ഇന്നും നാളെയും മഴക്ക് സാധ്യത. തെക്കൻ തമിഴ്നാട്ടിൽ ഇന്ന് പകൽ മേഘാവൃതമായ അന്തരീക്ഷം ആകും . കേരളത്തിൻറെ മധ്യ തെക്കൻ മേഖലകളിലും ഇന്ന് ഉച്ചക്ക് ശേഷം മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട മഴയും ലഭിക്കും. കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെല്ലാം ഇന്ന് മഴക്ക് സാധ്യതയുണ്ട്. വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ വിനോദസഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം. കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോടു കൂടിയ ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കിഴക്കൻ മലയോര മേഖലകളിൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലുകൾ ഉണ്ടായേക്കാം. ഉച്ചക്ക് ശേഷം വെള്ളച്ചാട്ടങ്ങളിലും അരുവികളിലും മറ്റു നീർച്ചാലുകളിലും ഇറങ്ങുന്നത് സുരക്ഷിതമല്ല.

വയനാട് പാലക്കാട്‌ ഇടുക്കി ജില്ലകളിലും തിരുവനന്തപുരം പത്തനംതിട്ട കൊല്ലം കോട്ടയം എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളുടെ കിഴക്കൻ മേഖലകളിലും ഇന്ന് മഴ സാധ്യത കൂടുതലാണ്. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തും ഇടനാടിന്റെ പടിഞ്ഞാറൻ മേഖലയിലും കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ തുടരും.
തമിഴ്നാട്ടിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും. നീലഗിരി, ഗൂഡല്ലൂർ,
ഊട്ടി, കോയമ്പത്തൂർ, പൊള്ളാച്ചി, വാൽപ്പാറ, പഴനി, കൊടൈക്കനാൽ, മധുര, സേലം, തിരുപ്പൂർ, അവിനാശി, രാമനാഥപുരം , ഈറോഡ്, തഞ്ചവൂർ തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ അടുത്ത 2 ദിവസം പ്രതീക്ഷിക്കാം.
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഹൈറേഞ്ച് മേഖലകളിലേക്ക് നാളെ വിനോദസഞ്ചാര യാത്രകൾ പോകുന്നവർ ജാഗ്രത പാലിക്കുക. കാലാവസ്ഥ അപ്സേറ്റ് ചെയ്ത ശേഷം മാത്രം യാത്രകൾ തീരുമാനിക്കുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment