പരിസ്ഥിതി റാലിയിൽ ഗ്രേറ്റതുൻബെർഗിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം

പരിസ്ഥിതി റാലിയിൽ ഗ്രേറ്റ തുൻബെർഗിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ സംരക്ഷണ റാലിയിൽ സംസാരിച്ചുകൊണ്ടിരിക്കെ പലസ്തീൻ അനുകൂല മുദ്രാവാക്യം ഉയർത്തിയപ്പോഴായിരുന്നു പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.

അധിനിവിഷ്ട ഭൂമിയിൽ പാരിസ്ഥിതിക നീതി നടപ്പാകില്ലെന്ന മുദ്രാവാക്യം മുഴക്കിയാണ് ഗ്രേറ്റ പ്രതിഷേധത്തെ നേരിട്ടത്. പരിസ്ഥിതി നീതിക്കായി പോരാടുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് മർദിതരുടെ ശബ്ദങ്ങളും നമ്മൾ കേൾക്കേണ്ടതുണ്ട്. പ്രസംഗം ആരംഭിച്ച് ഗ്രേറ്റ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിനും നീതിക്കുവേണ്ടി പോരാടുന്നവരുടെ ശബ്ദത്തിന് ചെവി കൊടുക്കണമെന്നും അന്താരാഷ്ട്ര ഐക്യമില്ലാതെ പരിസ്ഥിതി നീതി ലഭ്യമാകില്ലെന്നും അവർ വ്യക്തമാക്കി.ഒരു നാഗരികതയെന്ന നിലയ്ക്ക് അതിജീവനത്തിനായി നമ്മൾ ആശ്രയിക്കുന്ന സംവിധാനത്തെയും ജൈവവ്യവസ്ഥയും അസ്ഥിരപ്പെടുത്തുകയാണ് നമ്മൾ ചെയ്യുന്നത്.

ദുരന്തത്തിന്റെ വക്കിൽ നിൽക്കുകയല്ല അതിനകത്ത് ജീവിക്കുകയാണ് നമ്മൾ. പാരിസ്ഥിതികമായ പ്രശ്നങ്ങളുടെ മുൻനിരയിലുള്ള മനുഷ്യർ പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

അതിന്റെ മുന്നറിയിപ്പും അവർ നൽകുന്നുണ്ട്. എന്നാൽ നമ്മൾ അത് ശ്രദ്ധിക്കുന്നില്ല. അധികാരികളും അത് കേൾക്കുന്നില്ലെന്ന് ഗ്രേറ്റ ചൂണ്ടിക്കാട്ടി.ഗ്രേറ്റ യുടെ പ്രസംഗത്തിനിടയിൽ സദസ്സിൽ നിന്ന് ‘ഫ്രീ
ഫലസ്തീൻ ‘ മുദ്രാവാക്യങ്ങളും കേൾക്കുന്നുണ്ടായിരുന്നു.

ഇതേ തുടർന്നാണ് വേദിയിൽ ഒരാൾ അതിക്രമിച്ചു കയറി ഇടപ്പെട്ടത്. പരിസ്ഥിതി പ്രതിഷേധത്തിനായി വന്നതാണ് രാഷ്ട്രീയ വിഷയങ്ങൾ കേൾക്കാൻ അല്ലെന്നും പറഞ്ഞ് ഇയാൾ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഗ്രേറ്റ മൈക്ക് വിട്ടു നൽകാതെ അദ്ദേഹത്തോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന് നീതിക്കും വേണ്ടി പോരാടുന്നവരുടെ ശബ്ദത്തിന് ചെവി കൊടുക്കണം എന്നും അന്താരാഷ്ട്ര ഐക്യമില്ലാതെ പരിസ്ഥിതി നീതി നടപ്പാക്കില്ലെന്നും അവർ വ്യക്തമാക്കുകയായിരുന്നു. ഗസയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ ഗ്രേറ്റ മുൻപും രംഗത്തെത്തിയിരുന്നു.


അടിയന്തര വെടിനിർത്തലും ഫലസ്തീനികൾ ഉൾപ്പെടെ ദുരിതത്തിൽ പെട്ട ജനങ്ങളുടെ നീതിക്കും സ്വാതന്ത്ര്യത്തിനുവേണ്ടി ലോകം ഉറക്കേ സംസാരിക്കണം. സോഷ്യൽ മീഡിയയിൽ ഗ്രേറ്റ കുറിച്ചു FreePalestine, IStandWithPalestine, StandWithGaza തുടങ്ങിയ #ടാഗുകളും ഇതോടൊപ്പം ചേർത്തു.

അതേസമയം ഗ്രേറ്റയോടുള്ള പ്രതിഷേധ സൂചകമായി ഇസ്രായേൽ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഗ്രേറ്റയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു. പാഠപുസ്തകങ്ങളിൽ നിന്ന് ഗ്രേറ്റയുടെ പ്രവർത്തനങ്ങളുടെ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment