അത്തം തെളിഞ്ഞു, കാരണം ന്യൂനമർദ്ദം രൂപപ്പെടാൻ വൈകിയത്

അത്തം തെളിഞ്ഞു, കാരണം ന്യൂനമർദ്ദം രൂപപ്പെടാൻ വവൈകിയത്

അത്ത ദിനമായ ഇന്ന് തെളിഞ്ഞ അന്തരീക്ഷ സ്ഥിതി. ബംഗാൾ ഉൾക്കടലിൽ കടലിൽ ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം രൂപപ്പെടാൻ വൈകും. ഇതോടെ ഇന്നുണ്ടാകും എന്ന് പ്രതീക്ഷിച്ച മഴ സാധ്യതയും കുറഞ്ഞു. അത്ത ദിനം വെയിലുള്ള ദിവസമായി മാറി.

വിയറ്റ്നാമിൽ കരകയറിയ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ടൈഫൂണ്‍ കാജികി (Typhoon Kajiki) യുടെ ശേഷിപ്പുകൾ ബംഗാൾ ഉൾക്കടലിൽ എത്തുകയും തുടർന്ന് ന്യൂനമർദ്ദമായി ശക്തിപ്പെടുകയും ആണ് ചെയ്യുക. ഇതിൻ്റെ ഭാഗമായി കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ സാധ്യത.

മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഓണാഘോഷത്തിന്റെ വരവറിയിച്ചാണ് അത്തം. അത്തം തെളിഞ്ഞാൽ ഓണം കറുക്കും എന്നാണ് പഴമക്കാരുടെ ചൊല്ല്. അത്തത്തിന് വെയിൽ ആയാൽ ഓണത്തിന് മഴ എന്നർത്ഥം.

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും.  അത്തച്ചമയ ഘോഷയാത്രയോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 9 മണിക്ക് മന്ത്രി എം.ബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി. രാജീവ് അത്തപ്പതാക ഉയര്‍ത്തും.

നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളില്‍ പങ്കെടുക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാകും നഗരം സാക്ഷിയാകുക.

for local weather forecast click on metbeat.com

English Summary: The Atham Day weather turned out to be clear, because the low pressure will be delayed in forming.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020