ഇന്തോനേഷ്യയിൽ റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ വടക്കൻ മലുകുവിൽ ശനിയാഴ്ച വൈകുന്നേരം ആണ് ഭൂചലനം ഉണ്ടായതെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
എന്നാൽ ഭൂചലനത്തിന് ഭീമൻ തിരമാലകൾ സൃഷ്ടിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല എന്ന് അധികൃതർ. കഴിഞ്ഞ നവംബറിൽ പശ്ചിമ ലാവാ പ്രവിശ്യയിൽ ഉണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 602 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ 3ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.