ജമ്മു കാശ്മീരിലെ അമർനാഥ് തീർത്ഥാടന കേന്ദ്രത്തിനടുത്ത് മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 15 തീർത്ഥാടകർ മരിച്ചു. വിശുദ്ധ ഗുഹ എന്നറിയപ്പെടുന്ന പ്രദേശത്തും വെള്ളം കയറി. ദേശീയ ദുരന്ത പ്രതികരണ സേനയും പോലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. പ്രദേശത്തെ തീർത്ഥാടകരെ സുരക്ഷിതമായി മാറ്റുന്നതിനാണ് മുൻതൂക്കം നൽകുന്നത് എന്ന് അമർനാഥ് തീർത്ഥാടന കേന്ദ്രം ബോർഡ് CEO സിധീഷ് വാർ കുമാർ അറിയിച്ചു. സൈന്യവും ഹെലികോപ്ടർ വഴി തിരച്ചിൽ നടത്തുന്നുണ്ട്. ദുരന്തത്തിൽ 40 പേർക്ക് പരുക്കേറ്റു.
നിരവധി പേർ ചെളിയിലും മണ്ണിനടിയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. മരണ സംഖ്യ ഉയർന്നേക്കും. കനത്ത മഴയും വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത തും രക്ഷാപ്രവർത്തനത്തെ ബാ ധിക്കുന്നുണ്ട്.
അമർനാഥ് ഗുഹയ്ക്കു മുകളിൽ നിന്ന് അമർനാഥ് തീർഥാടനയാത്ര നടക്കുന്ന സമയമാണിത്. ഇവിടെ ഏതാനും ദിവസങ്ങളായി കന മഴയാണ്.
തീർഥാടകർക്ക് താമസിക്കാനായി താൽക്കാലികമായി കെട്ടിയു ണ്ടാക്കിയ പ്ലാസ്റ്റിക് ടെന്റുകൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്. ദുരന്ത ത്തിന്റെ പശ്ചാത്തലത്തിൽ അമർ നാഥ് യാത്ര നിർത്തിവച്ചു.
Emergency helpline നമ്പറുകൾ
NDRF: 011-23438252, 011-23438253
Kashmir Divisional Helpline: 0194-2496240
Shrine Board Helpline: 0194-2313149