വായു മലിനീകരണം കൂടി ഇന്തോനേഷ്യ തലസ്ഥാനം വനമേഖലയിലേക്ക് മാറ്റുന്നു

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാർത്ത മലിനപ്പെട്ടു കൊണ്ടിരിക്കുന്നു. വായു നിലവാരം മോശമായതിനാലും തീരം കടലെടുക്കുന്നത് അതിജീവിക്കാൻ വേണ്ടിയും ഇന്തോനേഷ്യ തലസ്ഥാനം വനമേഖലയിലേക്ക് മാറുന്നു. ജക്കാർത്തയിൽ എല്ലാവർഷവും കടൽക്കര കയറുകയാണ് എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ 1287 കിലോമീറ്റർ അകലെയുള്ള വനമേഖലയിലേക്കാണ് തലസ്ഥാനം മാറ്റാനുള്ള തീരുമാനം.

തലസ്ഥാന നഗരം മൊത്തത്തിൽ ബോർണിയോ എന്ന ദ്വീപിലേക്കാണ് മാറ്റുന്നത്. കൂടാതെ ജക്കാർത്ത ഭൂകമ്പ സാധ്യത പട്ടികയിൽ ഉൾപ്പെട്ടതും, വെള്ളമില്ലാതെ ആകുന്നു തുടങ്ങി മറ്റു പല കാരണങ്ങളും മാറ്റത്തിന് പിന്നിലുണ്ട്. ഈ പ്രദേശത്തെ നുസാന്ത്ര എന്ന ഇടം നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. 2024 ഓഗസ്റ്റ് 17 നുള്ള സ്വാതന്ത്ര്യ ദിനത്തിലാണ് പുതിയ തലസ്ഥാനം ഇവിടേക്ക് മാറ്റുക. ഈ പദ്ധതിക്ക് കുറഞ്ഞത് 34 ബില്യൺ ഡോളർ ചിലവാകും.

ജക്കാർത്തയിൽ നിന്നും മാറുന്നത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, പ്രാദേശികവും ദേശീയവുമായ ആയ വരുമാനം വർദ്ധിക്കും എന്നും ജാവ ദ്വീപിലെ വിഭവങ്ങളുടെ സമ്മർദ്ദം കുറയ്ക്കും എന്നും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. സുസ്ഥിര വനനഗരം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

രാഷ്ട്രീയ കേന്ദ്രമായി ജക്കാർത്ത തുടരും
ഇന്തോനേഷ്യയിൽ 27.5 കോടി ജനങ്ങളാണുള്ളത്. തലസ്ഥാനമായ ജാവ ദ്വീപിലെ ജക്കാർത്തയിൽ മാത്രം 2030 ൽ 3.5 കോടി ജനസംഖ്യയാകും. 2050 ഓടെ ജക്കാർത്ത വെള്ളത്തിനടിയിലാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം.

പുതിയ തലസ്ഥാനം പണിയുന്ന നുസാന്ത്ര സ്ഥിതി ചെയ്യുന്ന ബോർണിയോ ദ്വീപ് ലോകത്തെ മൂന്നാമത്തെ വലിയ ദ്വീപുകളിലൊന്നാണ്. 2024 ഓടെ ജക്കാർത്ത ഇന്തോനേഷ്യയുടെ രാഷ്ട്രീയ കേന്ദ്രമായി മാറി ഭരണതലസ്ഥാനം നുസാന്ത്രയിലേക്ക് മാറും.

കേരളവും കടൽ കയറൽ ഭീഷണിയിൽ

ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (incois ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരള തീരവും കടലെടുക്കുകയാണ്. ഓരോ വർഷവും കേരളത്തിൽ 3 മുതൽ 3.4 മില്ലിമീറ്റർ കടൽ ജലനിരപ്പ് ഉയരുന്നുണ്ട്. 15 കി.മി നീളത്തിലുള്ള പ്രദേശം വൻ ഭീഷണിയിലാണ്. കണ്ണൂർ, എറണാകുളം, ആലപ്പുഴ, കാസർകോട് ജില്ലകളിലാണ് തീരശോഷണവും കടലാക്രമണവും ശക്തമായ മേഖലകൾ. വിവിധ പഠനങ്ങൾ പ്രകാരം 53 കി.മി തീരമേഖല കടലേറ്റം ഉടനെ പ്രതീക്ഷിക്കാവുന്നതും 243 കി.മി മേഖല ഭാഗിക തീരശോഷണമേഖലയുമാണ്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment