കാറ്റിൽ പറന്നുവന്ന തകരഷീറ്റ് കഴുത്തിൽ പതിച്ച് വധോയികന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

മലപ്പുറം മേലാറ്റൂരിൽ കാറ്റിൽ പറന്നെത്തിയ തകരഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ(75) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.
ശക്തമായ കാറ്റിൽ തകര ഷീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലേക്ക് പറന്നുവീഴുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കുഞ്ഞാലനെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കോട്ടയത്ത് ഇന്നലെ ഓട്ടോറിക്ഷ കുളത്തിൽ വീണുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ജീവൻ നഷ്ടമായിരുന്നു. തോട്ടയ്ക്കാട് പാറയ്ക്കാമലയിലാണ് അപകടമുണ്ടായത്.

Leave a Comment