കഴിഞ്ഞാഴ്ച ഇറ്റലിയിലെ ജനങ്ങളെ ആശ്ചര്യപ്പെടുത്തി ആകാശത്ത് ഒരു ചുവന്ന വളയം പ്രത്യക്ഷപ്പെട്ടു. പ്രശസ്ത ഫോട്ടോഗ്രാഫർ വാൾട്ടർ ബിനോട്ടോ ആകാശത്തെ ആ ചുവന്ന വളയത്തിന്റെ ചിത്രം പകർത്തി. ഇറ്റാലിയൻ ആൽപ്സ് പർവതനിരകളിലെ ചെറുപട്ടണമായ പോസ്ഗ്നോയിൽ നിന്നാണ് ബിനോട്ടോ ചിത്രം പകർത്തിയത്.
ഈ ചിത്രമായിരുന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് . ഇതൊരു അന്യഗ്രഹ പേടകം ആണെന്ന വാദവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു . എന്നാൽ എൽവ്സ് എന്നറിയപ്പെടുന്ന പ്രതിഭാസം ആയിരുന്നു ഇത്. ഇതിന്റെ ഭാഗമായി ആകാശത്ത് പലപ്പോഴും വിചിത്ര ആകൃതിയിലുള്ള പ്രകാശ ഘടനകൾ രൂപപ്പെടാറുണ്ട്.ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് എന്നാണ് ഇത്തരം പ്രകാശങ്ങൾ അറിയപ്പെടുന്നത്. സ്പ്രൈറ്റുകൾ, ബ്ലൂജറ്റുകൾ, ട്രോളുകൾ, ഗ്‌നോമുകൾ തുടങ്ങി പലതരം ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് ഉണ്ട്. ഇക്കൂട്ടത്തിൽ ഒന്നാണ് എൻവ്സും.
ആകാശത്തിൽ ചുവന്ന രീതിയിൽ വളയം വരുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനു 360 കിലോമീറ്റർ വരെ വിസ്തീർണ്ണം ഉണ്ടായിരുന്നു. ഓസ്ട്രിയ, ഹംഗറി, ഫ്രാൻസ്, ക്രൊയേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നായി നൂറിലേറെ സ്പ്രൈറ്റുകളുടെ ചിത്രങ്ങൾ ബിനോട്ടോ എടുത്തിട്ടുണ്ട്. 2017 മുതൽ ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സിന്റെ ചിത്രങ്ങളെടുക്കുന്നത് വാൾട്ടർ ബിനോട്ടോയുടെ ഹോബിയാണ്.