ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD). അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്പെടാൻ സാധ്യതയെന്നും ഐ എം.ഡി. ഇതേത്തുടർന്ന് കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 9 മുതൽ 11 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തിൽ കാലവർഷം നാളെ മുതൽ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ ശക്തമാകുമെന്ന് Metbeat Weather അറിയിച്ചു.
അതേസമയം, ബിപർജോയ് ( Biparjoy) ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി (Very Severe Cyclonic Strom ) തുടരുന്നു. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് സൂപ്പർ സൈക്ലോൺ ആകുന്ന ബിപർജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പാകിസ്താൻ ലക്ഷ്യമാക്കി നീങ്ങിയ ശേഷം ആകും ഇത് വീണ്ടും UAE ലക്ഷ്യമാക്കി ദിശമാറുക.