ബിപാർ ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി തുടരുന്നു : UAE യെ ബാധിക്കില്ല

ബിപർജോയ് ( Biparjoy) ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി (Very Severe Cyclonic Strom ) തുടരുന്നു. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് സൂപ്പർ സൈക്ലോൺ ആകുന്ന ബിപർജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പാകിസ്താൻ ലക്ഷ്യമാക്കി നീങ്ങിയ ശേഷം ആകും ഇത് വീണ്ടും UAE ലക്ഷ്യമാക്കി ദിശമാറുക.

എന്നാൽ അടുത്ത അഞ്ചുദിവസത്തേക്ക് ബിപാർജോയ് ചുഴലിക്കാറ്റ് യുഎഇയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ National Centre for Meteorology (NCM) പറയുന്നത്. ചുഴലിക്കാറ്റിന്റെ മധ്യത്തിൽ 135 മുതൽ 145 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശുന്നുണ്ട്. ഇപ്പോൾ കാറ്റഗറി ഒന്ന് ശക്തിയിൽ തുടരുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂർ കൂടി ഇതേ ശക്തിയിൽ തുടരാനാണ് സാധ്യത .

ജനങ്ങൾ കാലാവസ്ഥ മുന്നറിയിപ്പുകൾ പതിവായി അപ്ഡേറ്റ് ചെയ്യണമെണം ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെന്നും എൻ.സി. എം അറിയിപ്പിൽ പറഞ്ഞു.

Leave a Comment