ഈജിപ്തിൽ ശക്തമായ മണൽക്കാറ്റിനെ തുടർന്ന് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ കെയ്‌റോയിൽ ബോർഡ് തകർന്നു വീണാണ് അപകടം. 20 ലക്ഷം പേർ താമസിക്കുന്ന നഗരത്തിലാണ് മണൽക്കാറ്റ് വീശിയടിച്ചത്. നാലു വാഹനങ്ങൾ തകർന്നു. നഗരത്തിൽ ട്രാഫിക് നിയന്ത്രണവും ഏർപ്പെടുത്തി.
സൂയസ് കനാലിലും മണൽക്കാറ്റ് ബാധിച്ചു. കനാലിനോട് ചേർന്നുള്ള രണ്ടു തുറമുഖങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് അടച്ചു. ശക്തമായ കാറ്റും മിന്നലും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഇത്.
المدخل الجنوبي .. السويس pic.twitter.com/Cw6zM1UV5y
— Mhmdzaki (@mhmdzaki69) June 1, 2023
ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതയാണ് സൂയസ് കനാൽ. സൂയസ് കനാലിലൂടെ കടന്നുപോയ കപ്പലുകളിലുള്ളവർ ഈജിപ്തിന്റെ ഭാഗത്തെ മണൽക്കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു.
Cairo and South Upper Egypt… a sand storm now pic.twitter.com/Y1FP73mXwh
— Hany Ragy (@Hragy) June 1, 2023