കേരളത്തിൽ 45% മഴ കുറവ് ; ഇന്നും മഴ തുടരും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്
കേരളത്തിൽ 45% മഴ കുറവ്. 1818.5മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത് നിലവിൽ 1007.3 mm മഴ ലഭിച്ചു. എന്നാൽ 11%മഴക്കുറവാണ് ഇന്ത്യ യിൽ നിലവിൽ ഉള്ളത്. ഇന്ത്യയിൽ 665.5 mm ലഭിച്ചു. 748.3 mm മഴയാണ് ലഭിക്കേണ്ടത്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 7 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരമാണ് ഇത്.

ഹിമാചൽ പ്രദേശ്, വെസ്റ്റ് രാജസ്ഥാൻ, സൗരാഷ്ട്ര മേഖല, തെലുങ്കാന എന്നിവിടങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു. 818.9 mm മഴ ഹിമാചൽ പ്രദേശിലും, 352.6mm മഴ വെസ്റ്റ് രാജസ്ഥാനിലും,691.4mm മഴ സൗരാഷ്ട്ര കച്ച് മേഖലകളിലും, 743.1 mm മഴ തെലുങ്കാനയിലും ലഭിച്ചു. 20 ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചതിനാൽ തന്നെ സാധാരണയിൽ കൂടുതൽ മഴ ഈ പ്രദേശങ്ങളിൽ ലഭിച്ചതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സാധാരണ തോതിലുള്ള മഴ ലഭിച്ച പ്രദേശങ്ങൾ

ജമ്മു ആൻഡ് കാശ്മീരിൽ 501.5 മില്ലിമീറ്റർ മഴലഭിച്ചു. പഞ്ചാബിൽ 353. 3 മില്ലിമീറ്റർ ,ഡൽഹിയിൽ 381.1mm, ഉത്തരാഖണ്ഡിൽ 1071.5 എംഎം മഴ, വെസ്റ്റ് യു പി 569.9mm, ഈസ്റ്റ് രാജസ്ഥാൻ 503.6 mm, കർണാടക 359.6mm, തമിഴ്നാട്, പോണ്ടിച്ചേരിയിലും 245.8 mm, വിധർബ മേഖലയിൽ 734.7 mm മഴ ലഭിച്ചു. ഈസ്റ്റ് മധ്യപ്രദേശിൽ 803.5 mm മഴ ലഭിച്ചു. ഒറീസയിൽ 867.9 എംഎം മഴ ലഭിച്ചു, ആസാം മേഘാലയ ഭാഗങ്ങളിൽ 1263.7 mm മഴ ലഭിച്ചു അരുണാചൽപ്രദേശിൽ 1298.5 mm മഴ ലഭിച്ചു.

ഇന്ത്യയിൽ മഴക്കുറവ് നേരിടുന്ന പ്രദേശങ്ങൾ

മഹാരാഷ്ട്ര, മധ്യപ്രദേശ് കേരളം, ബീഹാർ, ലക്ഷദ്വീപ് ജാർഖണ്ഡ് തുടങ്ങിയ മേഖലകളിലാണ് നിലവിൽ കൂടുതൽ മഴ കുറവ് നേരിടുന്ന പ്രദേശങ്ങൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ മഴ കുറവ് ഇങ്ങനെ

ആലപ്പുഴ 25%,കണ്ണൂർ 33%, എറണാകുളം38%,ഇടുക്കി 59 %,കാസർകോട് 33%, കൊല്ലം 27%, കോട്ടയം 48%, കോഴിക്കോട് 52%, മലപ്പുറം 46 %,പാലക്കാട് 52%, പത്തനംതിട്ട 22%, തിരുവനന്തപുരം 38%, തൃശ്ശൂർ 50 %,വയനാട് 58% എന്നിങ്ങനെയാണ് കേരളത്തിൽ വിവിധ ജില്ലകളിലെ മഴ കണക്കുകൾ. ഇതിൽ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 1372.6 എം എം മഴ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ 1071.7 mm മഴ ലഭിച്ചു. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ30% മഴക്കുറവും ലക്ഷദ്വീപിൽ 27 ശതമാനം മഴക്കുറവുമാണ് നിലവിൽ.

ന്യൂനമർദം ദുർബലം, പക്ഷേ മഴ തുടരും
കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദം ഇപ്പോൾ ഉൾനാടൻ ഒഡിഷക്കു മുകളിൽ ചക്രവാതച്ചുഴിയാണ് നിലകൊള്ളുന്നത്. ഇത് ട്രോപോസ്ഫിയറിന്റെ മധ്യ ഭാഗം വരെ സ്വാധീനിക്കുന്നു. ഇക്കാരണത്താൽ കാലവർഷക്കാറ്റിന്റെ ഒഴുക്കിനെ തുടർന്നും ഇത് സ്വാധീനിക്കും.

അതിനാൽ അടുത്ത രണ്ട്‌ ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വടക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ തുടരും. മധ്യ കേരളത്തിലും മഴ ലഭിക്കും. തെക്കൻ കേരളത്തിൽ മഴ താരതമ്യേന കുറവായിരിക്കും.

കേരളത്തിൽ 45% മഴ കുറവ് ; ഇന്നും മഴ തുടരും
കേരളത്തിൽ 45% മഴ കുറവ് ; ഇന്നും മഴ തുടരും


കാലവർഷം 20 മുതൽ വിടവാങ്ങും

തെക്കു പടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം വിട വാങ്ങേണ്ടത് ഈ മാസം രണ്ടാം വാരം മുതലാണ്. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് സെപ്റ്റംബർ 20 ഓടെ കാലവർഷം വിടവാങ്ങി തുടങ്ങും എന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ അഭിപ്രായം. കാലവർഷം ആദ്യം വിടവാങ്ങുന്നത് രാജസ്ഥാനിൽ നിന്നും അവസാനം വിടവാങ്ങുന്നത് കേരളത്തിൽ നിന്നുമാണ്. കേരളത്തിൽനിന്ന് വിടവാങ്ങുന്നതോടെ കാലവർഷം അവസാനിച്ചതായി പ്രഖ്യാപിക്കും. എങ്കിലും സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ കണക്കിൽ പെടുത്താറുള്ളത്.

ഇത്തവണ ഒക്ടോബർ ആദ്യവാരത്തോടെ കാലവർഷം (South West Monsoon ) വിടവാങ്ങാൻ ആണ് സാധ്യതയെന്നും ഒക്ടോബർ രണ്ടാം വാരത്തോടെ തുലാവർഷം (North East Monsoon) എത്തുമെന്നും ഞങ്ങളുടെ വെതർമാൻ (Weatherman Kerala) പറഞ്ഞു. എൽ നിനോ നിലനിൽക്കുന്നതിനാൽ ഇത്തവണ തുലാവർഷം കുറയുമെന്ന് ചില കാലാവസ്ഥ പ്രവചന മാതൃകകളിൽ (NWP) പറയുന്നുണ്ട്.

എന്നാൽ തുലാവർഷം സാധാരണ പോലെ ലഭിക്കാനാണ് സാധ്യതയെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ നിഗമനം. ഇപ്പോൾ പെയ്യുന്ന മഴ ഭൂമിയിലേക്ക് ഇറക്കുകയോ കിണറുകളിൽ റീചാർജ് ചെയ്യുകയോ ചെയ്താലേ വരുന്ന വേനൽക്കാലത്തെ വരൾച്ചയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment