അസമില്‍ ഒരു മാസത്തിനിടെ ഏഴാമത്തെ ഭൂചലനം, ഇന്നത്തേത് 4.3 തീവ്രത
അസമില്‍ 4.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. നാഗോണിലാണ് ഇന്ന് ഉച്ചയ്ക്ക് 12.09 ന് ഭൂചലനമുണ്ടായത്. ഒരു മാസത്തിനിടെ ഏഴാം തവണയാണ് ഇവിടെ ഭൂചലനമുണ്ടാകുന്നത്. National Center for Seismology (NCS) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 4.3 ആണ് തീവ്രത. നാഗോണ്‍ മേഖലയില്‍ ഈയിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്.
തേസ്പുരിന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൗമോപരിതലത്തില്‍ നിന്ന് 35 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഓഗസ്റ്റ് 17 ന് രാജസ്ഥാനിലെ ചുരു മേഖലയിലും ഭൂചലനമുണ്ടായിരുന്നു. വൈകിട്ട് 5.30 നാണ് ഭൂചലനമുണ്ടായത്.
നാഗോണില്‍ കഴിഞ്ഞ 7, 8 തിയതികളിലായി 3.8, 2.8 തീവ്രതയുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം അസമില്‍ രേഖപ്പെടുത്തിയ ഭൂചലനങ്ങളെല്ലാം 2.8 മുതല്‍ 4.3 വരെ തീവ്രതയുള്ളവയാണ്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം പതിവാണ്.
English Summary : 4.3 magnitude earthquake hits in Assam