മഴക്കെടുതി; വൈദ്യുതി വകുപ്പിന് 210 കോടിയുടെ നഷ്ടം
മഴക്കെടുതികളിൽ വൈദ്യുതി വകുപ്പിന് 210 കോടിയുടെ നഷ്ടം. കാലവർഷം കേരളത്തിൽ എത്തിയ 2025 മെയ് 24 നുശേഷം ജൂൺ 30 വരെയുള്ള കണക്കാണിത്. നാളിതുവരെ പെയ്ത മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിയുടെ വിതരണ മേഖലയിൽ ഏകദേശം 210.51 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് KSEB അറിയിച്ചു.
നിലവിലെ കണക്കുകൾ പ്രകാരം 3,753 ഹൈടെൻഷൻ പോസ്റ്റുകളും, 29,069 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 3,381 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകൾക്കും, 79,522 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകൾക്കും തകരാർ സംഭവിച്ചു. വിതരണമേഖലയിലെ 58,036 ട്രാൻസ്ഫോർമറുകൾക്ക്
കേടുപാടുകളുണ്ടായി. 164 ട്രാൻസ്ഫോർമറുകൾ പൂർണ്ണമായും ഉപയോഗശൂന്യമായി. 91,90,731 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും KSEB അറിയിപ്പിൽ പറഞ്ഞു.
English Summary : impact of the recent Heavy rainfall on the electricity department, resulting in a staggering loss of 210 crores. Stay informed on recovery efforts.