weather kerala 25/06/25 : കേരളത്തിൽ ഇന്ന് മഴ ദിനം, എന്നു വരെ മഴ തുടരും?


weather kerala 25/06/25 : കേരളത്തിൽ ഇന്ന് മഴ ദിനം , എന്നു വരെ മഴ തുടരും?

കേരളത്തിൽ ഇന്നും മഴ തുടരും. ഈ മാസം 28 വരെ മഴ ഇപ്പോഴുള്ള രീതിയിൽ തുടരുകയും തുടർന്ന് മഴയുടെ ശക്തി കുറയാനുമാണ് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറ് മധ്യ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയെ തുടർന്ന് കേരളത്തിലുൾപ്പെടെ കാലവർഷക്കാറ്റ് സജീവമാണ്.

കൊങ്കൺ കർണാടക തീരങ്ങളിലും കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള വടക്കൻ കേരളത്തിലെ ജില്ലകളിലും ആണ് മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുള്ളത്. മഴക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും ശിഖിരങ്ങൾ ഒടിഞ്ഞു വീഴാനും കാരണമായേക്കും. കനത്ത മഴയുള്ളപ്പോൾ  വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്ത് വിശ്രമിക്കുന്നത് സുരക്ഷിതമല്ല.

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ സാധ്യതയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. ജൂൺ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.

English Summary : Stay informed about Kerala’s weather on June 25, 2025. Find out if the rain will persist and get essential updates on today’s rainfall forecast.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020