weather kerala 08/06/25 : ഇന്ന് ഒറ്റപ്പെട്ട മഴ, 10 ന് ശേഷം കൂടുതൽ മഴ

weather kerala 08/06/25 : ഇന്ന് ഒറ്റപ്പെട്ട മഴ, 10 ന് ശേഷം കൂടുതൽ മഴ

കേരളത്തിൽ ഇന്നും മിക്കയിടങ്ങളിലും പ്രസന്നമായ കാലാവസ്ഥ തുടരുമെങ്കിലും രാവിലെയും വൈകിട്ടും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ (Isolated Rain) സാധ്യത. ഇന്ന് പുലർച്ചെ ചിലയിടങ്ങളിൽ മഴ ലഭിച്ചു. എന്നാൽ എവിടെയും ശക്തമായ ( heavy rain) മഴ സാധ്യത ഇല്ല. ചാറ്റൽ മഴയോ (light rain) ഇടത്തരം മഴയോ ( moderate rain ) ആണ് പ്രതീക്ഷിക്കേണ്ടത്.

കാലവർഷ കാറ്റ് ദുർബലം, 13 ന് ശേഷം മഴ ശക്തമാകും

കേരളത്തിൽ ഇപ്പോഴും കാലവർഷക്കാറ്റ് ദുർബലമാണ്. ഈ മാസം 10ന് ശേഷം കാറ്റ് ( sw monsoon wind) കൂടുതൽ അനുകൂലമാവുകയും മഴ വീണ്ടും പെയ്തു തുടങ്ങുകയും ചെയ്യും. ജൂൺ 13ന് ശേഷം മഴ ശക്തിപ്പെടാൻ സാധ്യത. കാലവർഷക്കാറ്റ് ഈ സമയം കൂടുതൽ ശക്തിപ്പെടാൻ ഉള്ള സാഹചര്യം കണക്കിലെടുത്താണിത്. ബംഗാൾ  ഉൾകടലിൽ ഒരു ന്യൂനമർദ്ദവും ( low pressure area) ജൂൺ 15 ഓടെ രൂപപ്പെട്ടേക്കും.

ഇന്ന് ഈ പ്രദേശങ്ങളിൽ മഴ സാധ്യത

ഇന്ന് ( 08/06/25 ) വൈകിട്ട് കണ്ണൂർ,  കാസർകോട് ജില്ലകളുടെ ഉൾനാടൻ പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിച്ചേക്കും. രാവിലെ കോഴിക്കോട് മുതൽ പൊന്നാനി വരെയുള്ള തീരദേശത്തും ചാറ്റൽ മഴ സാധ്യത.

തെക്കൻ ജില്ലകളിലും നേരിയ മഴ

തെക്കൻ കേരളത്തിലും ( south kerala) ഇന്ന് മഴ സാധ്യതയുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ രാവിലെയും വൈകിട്ടും മഴ സാധ്യത. കോട്ടയം ജില്ലയുടെ ഈരാറ്റുപേട്ട, പത്തനംതിട്ട ജില്ലയുടെ മലയോരമേഖലകൾ എന്നിവിടങ്ങളിലും ചാറ്റൽ / ഇടത്തരം (light/ moderate ) മഴ സാധ്യത.

മുംബൈയിൽ നിന്ന് വടക്കോട്ട് നീങ്ങാതെ കാലവർഷം

അതിനിടെ കാലവർഷം ദുർബലമായതോടെ മുംബൈയിൽ നിന്ന് വടക്കോട്ടേക്ക് കാലവർഷം പുരോഗമിക്കുന്നതും ( Northern limit of monsoon – NLM ) മന്ദഗതിയിലായി. ഒരാഴ്ചയിൽ ഏറെയായി കാലവർഷം മുംബൈയിൽ തന്നെ എത്തി നിൽക്കുകയാണ്. ഇവിടെനിന്ന് വടക്കൻ മേഖലകളിലേക്ക് പുരോഗമിച്ചിട്ടില്ല.

കേരളത്തിൽ മഴ കുറവ് 62 ശതമാനം

ഉത്തരേന്ത്യയിൽ ശക്തമായ ചൂടും അനുഭവപ്പെടുന്നു. കാലവർഷം ഒരാഴ്ച കേരളത്തിൽ ദുർബലമായതോടെ ഈ വർഷം ലഭിക്കേണ്ട മൺസൂൺ മഴയിൽ 62 ശതമാനം കുറവാണ് കേരളത്തിലുള്ളത്. ജൂൺ ഒന്നു മുതൽ 7 വരെയുള്ള കണക്ക് പ്രകാരം ആണിത്. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷത്തിന്റെ കണക്കെടുപ്പ്.

ഇത്തവണ മെയ് 24ന് കാലവർഷം കേരളത്തിൽ എത്തിയെങ്കിലും 30 വരെ പെയ്ത കനത്ത മഴ വേനൽ മഴയുടെ ( summer rain) കണക്കിലാണ് ഉൾപ്പെടുത്തുക. അതിനാൽ വേനൽ മഴ 100% ത്തിൽ അധികം ലഭിക്കുകയും ചെയ്തു. ജൂൺ ഒന്നുമുതൽ കാലവർഷം ദുർബലമായതോടെ ഒരാഴ്ചക്കകം 50 ശതമാനത്തിലേക്ക് കുറയുമെന്ന് നേരത്തെ Metbeat Weather സൂചിപ്പിച്ചിരുന്നു. കഴിഞ്ഞദിവസത്തെ കണക്ക് പരിശോധിച്ചപ്പോൾ 62% ആണ് മഴക്കുറവ്.

ഇനി ജൂൺ 10ന് ശേഷം വീണ്ടും മഴ ലഭിച്ചു തുടങ്ങുന്നതോടെ ഈ കണക്ക് മെച്ചപ്പെട്ടു വരും. ജൂൺ രണ്ടാം വാരത്തിലും അവസാനവാരത്തിലും ശക്തമായ മഴ ( heavy rain) സാധ്യത കേരളത്തിൽ നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിൽ ( bay of bengal) ജൂൺ പകുതിയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം ഏറെനേരം നീണ്ടുനിൽക്കാൻ സാധ്യതയില്ല.

ഒഡീഷയിലേക്കോ ബംഗ്ലാദേശിലേക്കോ കരകയറി ദുർബലമാകാൻ ആണ് സാധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെടുക.

കർഷകർക്ക്

ഇനിയുള്ള ഏതാനും ദിവസങ്ങളിൽ കൃഷിപ്പണികളും മറ്റും തീർക്കുന്നതാണ് നല്ലത്. കർഷകർക്ക് വളമിടലും മറ്റു പ്രവർത്തികളും ചെയ്യാം. തുടർന്ന് പതിയെ മഴ ശക്തിയായി തുടങ്ങും. വളം പിടിക്കാൻ ഈ മഴ അനുകൂലമാണ്. റബർ കർഷകരും നാളികേര കർഷകരും ഈ സമയം ഫലപ്രദമായി വിനിയോഗിക്കുക.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020