Kerala weather 02/04/25: വിവിധ ജില്ലകളിൽ രാവിലെ മുതൽ മഴ തുടങ്ങി
കേരളത്തിലെ ജില്ലകളിൽ പുലർച്ചെ മുതൽ തന്നെ മഴ തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുലർച്ചെ മുതൽ മഴ തുടങ്ങിയത്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് IMD മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം,തൃശൂർ, വയനാട്, പാലക്കാട് എറണാകുളം ജില്ലകളിൽ രാവിലെ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുമെന്ന് ഐ എം ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രിൽ രണ്ടിനു ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് metbeat മുന്നറിയിപ്പ് നൽകി യിരുന്നു. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. മാര്‍ച്ച് 29 ലെ Metbeat Weather ന്റെ കാലാവസ്ഥാ അവലകോന റിപ്പോര്‍ട്ടിലും കിഴക്കന്‍ മേഖലയില്‍ മലവെള്ളപ്പാച്ചിലിന് കാരണമാകുന്ന മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
02/04/2025 : എറണാകുളം, പാലക്കാട്, വയനാട്
03/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
04/04/2025 : പാലക്കാട്, മലപ്പുറം, വയനാട്
05/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.