കനത്ത മഴ: കോഴിക്കോട്ട് ഓടയിൽ വീണ് മധ്യവയസ് കാണാതായി
കോഴിക്കോട് ഇന്നലെയുണ്ടായ കനത്ത മഴയിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കനു വേണ്ടി തിരച്ചിൽ. മെഡിക്കൽ കോളേജിന് സമീപം കോവൂരിലെ ഓടയിലാണ് 58 കാരനായ ശശി എന്നയാൾ വീണത്. ഇയാളെ കണ്ടെത്താൻ രാത്രി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി.
രാത്രി വൈകിയും വ്യാപകമായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകിയതും ശക്തമായ കുത്തൊഴുക്കുണ്ടായതും അപകടത്തിന് കാരണമായതായാണ് പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രി ഒരു മണിക്കൂറിന്റെ 4.9 സെൻ്റിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. ശക്തമായ ഇടിയോട് കൂടെയാണ് മഴ ലഭിച്ചത്. ഇതോടെ ഓടയിൽ ഒഴുക്ക് കൂടുകയും ചെയ്തു.
ശശി കാൽവഴുതി ഓടയിലേക്ക് വീണിരിക്കാമെന്നാണ് സംശയം. 2 കിലോമീറ്ററോളം ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലും ഇതുവരെ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒരുമണിക്കൂറിലധികം ശക്തമായ മഴ പെയ്തതോടെ, കനത്ത വെള്ളമൊഴുക്ക് തെരച്ചിലിനെ ബാധിച്ചിരിക്കുന്നതിനാൽ കൂടുതൽ സേനാ അംഗങ്ങളുമായി തെരച്ചിൽ തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Shashi, 58, has gone missing in Kovur, Kozhikode, after falling into a drain amid heavy rains. Extensive search operations are underway by locals and authorities. man missing after a fall into a drain during heavy rainfall. Locals and police are actively searching for him.