വേനൽക്കാലത്ത് റംബൂട്ടാനിലെ പൊള്ള കായ്കൾ വരാനുള്ള കാരണം അറിയാം

വേനൽക്കാലത്ത് റംബൂട്ടാനിലെ പൊള്ള കായ്കൾ വരാനുള്ള കാരണം അറിയാം

കേരളത്തിൽ ചൂട് കൂടുന്ന കാലാവസ്ഥയാണ് ഇപ്പോൾ. റംബൂട്ടാൻ കർഷകരെ സംബന്ധിച്ച് വിളവ് കുറയുന്ന സമയമാണിത്. അതിന്റെ കാരണം കാലാവസ്ഥയാണ്. കർഷകർ ഇത് മനസ്സിലാക്കി വേണ്ട പ്രതിവിധി ചെയ്താൽ വിളവ് കൂട്ടാൻ കഴിയും. ഉയർന്ന താപനിലയും കുറഞ്ഞ അന്തരീക്ഷ ആർദ്രതയും ഉണ്ടാകുമ്പോഴാണ് റമ്പൂട്ടാൻ കർഷകർക്ക് പൊള്ള കായ്കൾ ഉണ്ടാകുന്ന സാഹചര്യം വരുന്നത്.

പൊള്ള കായ്കൾ (Flat Fruits) കാരണം ഇതാണ്

കേരളത്തിലെ റംബുട്ടാൻ വളരുന്ന പ്രദേശങ്ങളിൽ പൊള്ള കായ്കൾ (Flat Fruits) ഉണ്ടാകുന്നത് കർഷകർ നേരിടുന്ന ഒരു മുഖ്യപ്രശ്നമാണ്. ഇതിനു പലവിധ കാരണങ്ങൾ ഉണ്ടെങ്കിലും ഉയർന്ന താപനിലയാണ് പ്രധാന കാരണം.

ഈ ഉയർന്ന താപനില പ്രഥമികമായി അതിലോലമായ പുഷ്പഭാഗങ്ങളെ ബാധിക്കുകയും പരാഗണ (Pollination ) പക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പരാഗണം കുറയുന്നു

താപനില ഉയരുമ്പോൾ പാരാഗണത്തിന്റെ തോത് കുറയുകയും അതുമൂലം ശരിയായ നിലയിൽ പരാഗണം നടക്കാതെ കാമ്പില്ലാത്തതും, അവികസിതവും വളർച്ച വൈകല്യമുള്ളതുമായ കായ്കൾ ഉണ്ടാകാൻ ഇടയാകുകയും ചെയ്യുന്നു.

മണ്ണിലെ ഈർപ്പം കുറയുന്നതും പ്രശ്നം

ഉയർന്ന താപനിലയ്ക്കു പുറമെ, കുറഞ്ഞ അന്തരീക്ഷ ആർദ്രത, മണ്ണിലെ ഈർപ്പകുറവ്, പോഷകക്കുറവ്, തുടങ്ങിയ ഘടകങ്ങളും പരാഗണത്തെയും  കായ്കളുടെ വികാസത്തേയും തടസപ്പെടുത്തും.

ഉയർന്ന താപനിലയും  കുറഞ്ഞ ആർദ്രതയും ബാഷ്പീകരണം വർദ്ധിപികുകയും, മണ്ണിലെ ഈർപ്പം കുറയാൻ ഇടയാക്കുകയും ചെയ്യും. പൂവിടൽ സമയത്തുണ്ടാകുന്ന വരൾച്ച സമ്മർദം കായ്കളുടെ വളർച്ചയെ പിന്തുണയ്ക്കാനുള്ള മരത്തിന്റെ കഴിവിനെ ഇല്ലാതാകുന്നു.

പ്രതിവിധി ഇതാണ്

ഇത് പൊള്ള കായ്കൾ കൂടുതലായി ഉണ്ടാകുവാൻ കാരണമാകുന്നു. ശരിയായ വിളവ് ലഭിക്കേണ്ടതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മൈക്രോക്ലൈമറ്റ്, ജലസേചനം, പോഷകങ്ങൾ, തുടങ്ങിയവയുടെ സംയോജിത നിർവഹണം ആവശ്യമാണ്.

കർഷകർക്ക് നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അറിയാൻ Metbeat Weather വെബ്സൈറ്റ് ഉപയോഗിക്കാം.

വാട്സ്ആ ആപ്പിൽ കാലാവസ്ഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക.

AgroMet Facebook പേജ് Follow ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

© AgroMet Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020