വടക്കൻ ജില്ലകളിലും ആദ്യ വേനൽ മഴ എത്തി : മഴക്കൊപ്പം ശക്തമായ കാറ്റും
വടക്കൻ ജില്ലകളിലും ആദ്യ വേനൽ മഴ എത്തി. കോഴിക്കോട് നഗരം ഉൾപ്പെടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും അനുഭവപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ കൂടാതെ വയനാട് ജില്ലയിലും നല്ല മഴ ലഭിക്കുന്നുണ്ട്. മഴക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വടക്കൻ കേരളത്തിലേക്ക് മഴയത്തിയതോടെ കേരളത്തിലെ മിക്ക ജില്ലകളിലും ഇന്ന് മഴ ലഭിച്ചു.
ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ച മഴ കണക്ക് ഇങ്ങനെ
ഇന്നത്തെ മഴ ( mm)
തിരുവനന്തപുരം AP 73
തിരുവനന്തപുരം സിറ്റി 69
നെല്ലനാട് 42
ഓട്ടൂർ 38
കള്ളിക്കാട് 48
പാലോട് 23
കടക്കൽ 22
പിരപ്പൻകോട് 17
വെങ്ങാനൂർ 14
കുളത്തൂർ 12
വർക്കല 12
അതേസമയം നാളെയും കേരളത്തിൽ വിവിധ ജില്ലകളിൽ പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരും എന്നാണ് ഐ എം ഡി നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്ന താപനില മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഒഴുക്കുള്ള തോട്ടിൽ വീണ് ഓൺലൈൻ ഭക്ഷണ വിതരണക്കാരന് പരിക്ക്
തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉള്ളൂരിൽ റോഡിലേക്കും വെള്ളം കയറിയത് ഗതാഗത കുരുക്കിന് കാരണമായി. ശാസ്തമംഗത്ത് ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടിൽ വീണ് പരിക്ക്. യുവാവ് ബൈക്കുമായി വീണത് ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലൈനിനടുത്താണ്. മഴ തുടർന്നതോടെ നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വീണ ശ്യാം എന്ന യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ബൈക്ക് തോട്ടിൽ നിന്നും കരയിലെത്തിച്ചത്.
അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് വൈകുന്നരം മൂന്നരയോടെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെ.മി വീതം (ആകെ 50 സെ.മി) ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും (02/03/2025 & 03/03/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
02/03/2025 & 03/03/2025: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രതാ നിർദേശം
02/03/2025: മാലിദ്വീപ്, ലക്ഷദ്വീപ് തീരം, കന്യാകുമാരി പ്രദേശം അതിനോടുചേർന്ന തെക്കു കിഴക്കൻ അറേബ്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
03/03/2025: തെക്കു കിഴക്കൻ അറേബ്യൻ മഹാസമുദ്രം അതിനോട് ചേർന്ന മാലിദ്വീപിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.