Kerala weather updates 24/02/25: മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
28/02/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ എത്താൻ അടുത്ത വെള്ളിയാഴ്ച കഴിയുമെന്ന് metbeat weather രാവിലെ നൽകിയ ഫോർ കാസ്റ്റിൽ പറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ സാധ്യതയുണ്ട്. മാർച്ച് ആദ്യവാരം കേരളത്തിൻ്റെ എല്ലാ ജില്ലകളിലും വേനൽ മഴ ലഭിക്കാൻ സാധ്യത. എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിലും ശക്തമായ മഴ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ അപ്ഡേറ്റുകളിൽ അറിയാൻ metbeat weather follow ചെയ്യുക.