Kerala weather 28/01/24: അതിശൈത്യത്തിൽ മൂന്നാർ : താപനില പൂജ്യത്തിൽ
വ്യാഴാഴ്ച വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഒറ്റപ്പെട്ട മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വീണ്ടും അതിശൈത്യത്തിൽ മൂന്നാർ. തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് imd. സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു കിടക്കുന്ന കാഴ്ചയാണ് പുലർകാലങ്ങളിൽ കാണാൻ കഴിയുക. തണുപ്പ് കൂടിയതോടെ വിനോദ സഞ്ചാരികൾ കൂടുതലായി മൂന്നാറിലേക്ക് വീണ്ടും എത്തുന്നു.
വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന. അതേസമയം കേരളത്തിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.