Ireland weather 31/12/24: കനത്ത മഴക്ക് സാധ്യത, മഞ്ഞ അലർട്ട്
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അയര്‍ലന്റിലെ Donegalല്‍ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നല്‍കി. കനത്ത മഴ പ്രാദേശിക വെള്ളപ്പൊക്കം, ദുഷ്‌കരമായ യാത്രാ സാഹചര്യങ്ങള്‍, മോശം ദൃശ്യപരത എന്നിവയ്ക്ക് വഴിയൊരുക്കുമെന്ന് Met Éireann മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെ 11 മണി മുതല്‍ മുന്നറിയിപ്പ് പ്രാബല്യത്തില്‍ വന്നു. നാളെ രാവിലെ 11 മണി വരെ മുന്നറിയിപ്പ് തുടരും.
നാളെ ഡോണഗല്‍, ഗാല്‍വേ, മയോ എന്നിവിടങ്ങളില്‍ ശക്തമായ കൊടുങ്കാറ്റിനും തെക്കുപടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മെറ്റ് ഐറിയന്‍ അറിയിച്ചു. ഈ കൗണ്ടികളില്‍ യെല്ലോ കാറ്റ് മുന്നറിയിപ്പ് നല്‍കി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാവിലെ 11 മണി വരെയാണ് മുന്നറിയിപ്പ്.