kerala weather 07/08/24: കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ ഇന്നും പകൽ പൊതുവെ പ്രസന്നമായ കാലാവസ്ഥ. കിഴക്കൻ മേഖലയിൽ വൈകിട്ടോ രാത്രിയോ ഒറ്റപ്പെട്ട മഴ സാധ്യത. കാസർകോട് ജില്ലയിലെ വടക്കൻ മേഖലയിൽ ഇന്ന് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽ പകൽ പൊതുവേ വെയിൽ ഉണ്ടാകും.
കേരളത്തിൽ ശക്തമായ മഴക്ക് കാരണമാകുന്ന മറ്റ് അന്തരീക്ഷ സ്ഥിതി ഇന്ന് ദൃശ്യമല്ല. ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന ദുർബലമായ ന്യൂനമർദ്ദ പാത്തി (Feeble Trough) നിലനിൽക്കുന്നു. ഇന്നലെ കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴ നൽകിയത് ഈ സിസ്റ്റമായിരുന്നു. ഇത് ഇന്ന് പകൽ കാസർകോട്ട് മൂടിക്കെട്ടിയ അന്തരീക്ഷത്തിനോ ഒറ്റപ്പെട്ട ചാറ്റൽ മഴക്കോ കാരണമാകും.
ഉച്ചയ്ക്ക് ശേഷം കേരളത്തിൻ്റെ കിഴക്കൻ മേഖലകളിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ സാധ്യത. കിഴക്കൻ മലയോര പ്രദേശങ്ങളിലും വനത്തിലും മഴ സാധ്യതയുള്ളതിനാൽ വനത്തോട് ചേർന്ന അരുവികളിലും മറ്റും മലവെള്ളപാച്ചിൽ സാധ്യത.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്സ്ആപ്
ടെലഗ്രാം
വാട്സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag