മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം; ജമ്മുകശ്മീരിൽ കോടികളുടെ നാശനഷ്ടം
ജമ്മുകശ്മീരിൽ മിന്നൽ പ്രളയം. മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെ തുടർന്ന് ശ്രീനഗറിലെ ലേ ഹൈവേ അടച്ചു. ഉത്തരാഖണ്ഡിലും ഹിമാചലിലും പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത് കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനിലാണ്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . കോടികളുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ പറയുന്നു. പ്രളയം ബാധിച്ച ഹിമാചലിലും ഉത്തരാഖണ്ഡിലും സൈന്യത്തിന്റെയും എന്‍ഡിആര്‍എഫ്‌ന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു. ഹിമാചലില്‍ 45 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു സംഭവസ്ഥലം സന്ദർശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. രാംപൂരിലെ സമേജില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ബ്ലോക്ക് ലെവല്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രവർത്തനമാരംഭിച്ചു.
കനത്ത മഴയില്‍ ക്ഷേത്ര മതില്‍ തകര്‍ന്ന് 9 കുട്ടികള്‍ മരിച്ചു , നാല് പേര്‍ക്ക് പരുക്ക്
മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ഇന്ന് രാവിലെ മതില്‍ ഇടിഞ്ഞുവീണ് 9 കുട്ടികള്‍ക്ക് ദാരുണന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷാഹ് പുരിലെ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിന് സമീപമാണ് ദാരുണമായ സംഭവം ഉണ്ടായത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്ഷേത്രത്തില്‍ ചടങ്ങിന്റെ ഭാഗമായി കുട്ടികള്‍ ശിവലിംഗങ്ങള്‍ നിര്‍മിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വീടിന്റെ മതില്‍ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത് . കനത്ത മഴയില്‍ കുതിര്‍ന്ന 50 വര്‍ഷം പഴക്കമുള്ള മതിലാണ് തകർന്നു കുട്ടികളുടെ ദേഹത്ത് വീണത് .
10 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത് . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എംഎല്‍എയും മുന്‍ മന്ത്രി ഗോപാല്‍ ഭാര്‍ഗവയും സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag