Oman weather updates 03/08/24: തിങ്കളാഴ്ച മുതള്‍ ശക്തമായ മഴ സാധ്യത; ജാഗ്രതാ നിര്‍ദേശം
തിങ്കളാഴ്ച മുതല്‍ രാജ്യത്ത് (2024 ഓഗസ്റ്റ് അഞ്ച് ) ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാവുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെ നേരിടുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ നടത്തിവരികയാണെന്നും അധികൃതര്‍.
ന്യൂനമര്‍ദം ഓഗസ്റ്റ് 5 മുതല്‍ 7 വരെ ഒമാനിലെ കാലാവസ്ഥയെ ബാധിക്കാൻ സാധ്യത. ഇടിമിന്നലോടു കൂടിയ വിവിധ തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമാവുന്നതോടെ വാദികളില്‍ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയെന്നും അധികൃതർ . രാജ്യത്തിന്റെ ഭൂരിഭാഗം വടക്കന്‍ ഗവര്‍ണറേറ്റുകളെയും വെള്ളപ്പൊക്കം ബാധിക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മഴമുന്നറിയിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ ഔദ്യോഗിക ഏജന്‍സികള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാലാവസ്ഥാ അപ്ഡേറ്റുകള് പിന്തുടരുകയും ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള് ലഭിക്കുന്ന മുറയ്ക്ക് താമസക്കാരും സന്ദര്‍ശകരും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ മള്‍ട്ടി ഹസാര്‍ഡ്സ് എര്‍ലി വാണിങ് സെന്റര്‍.
മരുഭൂപ്രദേശങ്ങളില് തെക്ക്, തെക്കുപടിഞ്ഞാറന്‍ കാറ്റ് മൂലം പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അന്തരീക്ഷത്തിലെ കാഴ്ചാ പരിധി കുറയ്ക്കാന്‍ ഇടവരുത്തുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കുക. വേഗത കുറച്ചും നിശ്ചത അകലം പാലിച്ചും മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാവൂ എന്നാണ് മുന്നറിയിപ്പുള്ളത്.
വെള്ളപ്പൊക്കമുണ്ടാവുന്ന സാഹചര്യത്തില്‍ വാദികള്‍ മുറിച്ചു കടക്കുന്നതും പുഴകളിലും മറ്റും കുളിക്കുന്നതും മത്സ്യ ബന്ധനത്തിലേര്പ്പെടുന്നതും പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശമുണ്ട് . ഇത്തരം സാഹചര്യങ്ങളില്‍ മലഞ്ചെരിവുകളിലേക്കുള്ള യാത്ര പൂര്‍ണമായും ഉപേക്ഷിക്കണമെന്നും അധികൃതര്‍.
അതിനിടെ, ശക്തമായ മഴയും അതുമൂലം വെള്ളപ്പൊക്കത്തിനും സാധ്യതള്ളതിനാല്‍ വീടുകളില്‍ എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വയ്ക്കാന്‍ അധികൃതര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്കുള്ള കുടിവെള്ളം, പെട്ടെന്ന് കേടായിപ്പോവാത്ത ഭക്ഷണ സാധനങ്ങള്‍, ഡ്രൈഫ്രൂട്ടുകള്‍, ഫസ്റ്റ് എയ്ഡ് സാധനങ്ങള്‍, പനി, വേദന, ജലദോഷം തുടങ്ങിയവയ്ക്കുള്ള അത്യാവശ്യ മരുന്നുകള്‍ തുടങ്ങിയ കിറ്റില്‍ ഉള്‍പ്പെടുത്തണമെന്നും അധികൃതര്‍.
കാലാവസ്ഥ അപ്ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്സ്ആപ്
ടെലഗ്രാം
വാട്സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag