വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെടുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേർട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും വരുന്ന ശനിയാഴ്ച്ച (11/05/24) ശക്തമായ മഴക്ക് സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കാനും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശം
വരുന്ന ശനി ഞായർ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
ഇടിമിന്നൽ അപകടകാരികളാണ്, അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽഎപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ട് നിൽക്കരുത്.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസ്സായസ്ഥലങ്ങളിൽ നിൽക്കരുത്.
വാതിലും ജനലുകളും അടച്ചിടുക. അതിനടുത്ത് നിൽക്കാതിരിക്കുക.
ഗൃഹോപകരണങ്ങളുടെ വിദ്യുതി വിച്ഛേദിക്കുക. അവയുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയങ്ങളിൽ ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ പാർക്ക്ചെയ്യാതെയും സൂക്ഷിക്കുക.
ഇടിമിന്നൽ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ മിന്നലിലൂടെയുള്ള വിദ്യുതി സഞ്ചരിച്ചേക്കാം.
FOLLOW US ON GOOGLE NEWS