കുവൈത്തിന്റെ ആകാശത്ത് ഇനി ഗ്രഹങ്ങളുടെ സംക്രമം കാണാം
കുവൈത്തിന്റെ ആകാശത്ത് മെയ് മാസം ആദ്യവാരം നിരവധി കൗതുക കാഴ്ചകള്‍ കാണാം. ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ക്ക് ഇനി കുവൈത്തുകാര്‍ക്ക് മാനത്ത് കണ്ണും നട്ടിരിക്കാം.
ഇമാസം മാനത്ത് നിരവധി ഇത്തരം പ്രതിഭാസം കാണാനാകുമെന്ന് അല്‍ അജ്രി സയന്റിഫിക് സെന്റര്‍ അറിയിച്ചു.ഇന്ന് (മെയ് 4)പുലർച്ചക്കായിരുന്നു ആദ്യ പ്രതിഭാസം.
ശനി ഗ്രഹവുമായി ചന്ദ്രന്റെ സംയോജനം സൂര്യോദയത്തോടെ അപ്രത്യക്ഷമാകും. പുലര്‍ച്ചെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഇവ കാണാനുള്ള സാധ്യതയുണ്ട്. അടുത്ത ദിവസം സൂര്യോദയത്തിന് മുമ്പ് ചന്ദ്രന് ചൊവ്വ ഗ്രഹവുമായി സംയോജിക്കുന്നതും ദൃശ്യമാകും.
മെയ് 5, 6 തീയതികളില്‍ ജ്യോതിശാസ്ത്ര പ്രേമികള്‍ക്ക് ഉല്‍ക്കകള്‍ പെയ്യുന്നത് നിരീക്ഷിക്കാനാകും. ഉല്‍ക്കകളുടെ ശരാശരി എണ്ണം മണിക്കൂറില്‍ 30 എണ്ണമെത്താം. അര്‍ധരാത്രിക്ക് ശേഷം പൂര്‍ണ്ണമായും ഇരുണ്ട സ്ഥലത്ത് നിന്ന് ഇവ കാണാനാകും.
മെയ് ആറിന് പുലര്‍ച്ചെ ചന്ദ്രന് ബുധന്‍ ഗ്രഹവുമായി സംയോജിക്കും, സൂര്യോദയം വരെ ഈ പ്രതിഭാസം നഗ്നനേത്രങ്ങള്‍ കൊണ്ട് നിരീക്ഷിക്കാനാകും.
FOLLOW US ON GOOGLE NEWS