വേനൽ മഴ രണ്ടു മാസം പിന്നിടുമ്പോൾ സമീപകാലത്ത് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച റെക്കോർഡ് 2024 ന്
കേരളത്തിൽ ചൂട് വർദ്ധിച്ചു വരുകയാണ്. ഓരോ ജില്ലകളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് കൂടിക്കൂടി വരികയാണ് ദിവസം കഴിയും തോറും. മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് വേനൽ മഴയിൽ 62 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ സീസണിൽ കേരളത്തിൽ ആകെ ലഭിക്കേണ്ടത് 140 മില്ലിമീറ്റർ മഴയാണ്. എന്നാൽ 52.6 എംഎം മഴ മാത്രമാണ് ഈ കാലയളവിൽ കേരളത്തിൽ ലഭിച്ചത്.
വേനൽ മഴ രണ്ടു മാസം പിന്നിടുമ്പോൾ സമീപകാലത്ത് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച റെക്കോർഡ് 2024 ന് സ്വന്തം. ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽ സംസ്ഥാനത്തു മാർച്ച് -ഏപ്രിൽ മാസത്തിൽ 55.8 mm മഴ ലഭിച്ചപ്പോൾ ഇത്തവണ ലഭിച്ചത് 52.6 mm മാത്രം.
Photo credit: രാജീവൻ എരിക്കുളം
2008 ൽ ആദ്യ രണ്ടു മാസം 328 mm ലഭിച്ചപ്പോൾ 2015( 264 mm), 2022( 243mm) മഴ ലഭിച്ചിരുന്നുകോട്ടയം ജില്ലയിലാണ്. കോട്ടയം ജില്ലയിൽ 17 ശതമാനം മഴ കുറവ് മാത്രമാണുള്ളത്. 189.5 mm മഴ ലഭിക്കേണ്ട കോട്ടയം ജില്ലയിൽ 157.6 എംഎം മഴ ലഭിച്ചു.
പത്തനംതിട്ട ജില്ലയിൽ 31 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 252 mm മഴ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ 174.6 എംഎം മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിൽ 28 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. 172.8 എംഎം മഴ ലഭിക്കേണ്ട ആലപ്പുഴ ജില്ലയിൽ 123.8 എംഎം മഴ ലഭിച്ചു. മറ്റു ജില്ലകളിൽ എല്ലാം വളരെ കൂടുതൽ മഴ കുറവ് രേഖപ്പെടുത്തി. കണ്ണൂർ ജില്ലയിൽ 91 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിൽ 48 ശതമാനവും ഇടുക്കിയിൽ 83% വും കാസർകോട് ജില്ലയിൽ 94 ശതമാനവും കൊല്ലത്ത് 61,കോഴിക്കോട് 95,മലപ്പുറം 98, പാലക്കാട് 85 ശതമാനവും മഴ കുറവ് രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ, തൃശ്ശൂരിൽ 80 ശതമാനവും വയനാട് 62 ശതമാനവും മഴ കുറവാണ് മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകളിൽ രേഖപ്പെടുത്തിയത്. അതേസമയം കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ 72% മഴ കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ 46.1 എം എം മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ 12.9 mm മഴ മാത്രമാണ് ലഭിച്ചത്. മാഹിയിൽ 83% മഴ കുറവ് രേഖപ്പെടുത്തി. 75 mm മഴ ലഭിക്കേണ്ട മാഹിയിൽ 12.4 mm മഴ മാത്രമാണ് ലഭിച്ചത്.
വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10%: പോലും ലഭിച്ചില്ല. ശരാശരി 6 mm താഴെ മാത്രമാണ് കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ 61 ദിവസത്തിനിടയിൽ ലഭിച്ച മഴ.
മെയ് ആദ്യവാരം ഒറ്റപ്പെട്ട വേനല്‍ മഴ വീണ്ടും ലഭിച്ചു തുടങ്ങും. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിന്റെ കിഴക്കേ അതിര്‍ത്തി പ്രദേശങ്ങളിലും വനങ്ങളിലുമാകും മഴ. കടുത്ത ചൂട് രേഖപ്പെടുത്തുന്ന വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ മഴ എത്താന്‍ മെയ് ആദ്യവാരമാകും. മെയ് 4 മുതല്‍ 8 വരെയാണ് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ പ്രതീക്ഷിക്കുന്നത്. അതുവരെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ തുടരും.
FOLLOW US ON GOOGLE NEWS