Kerala weather 30/04/24: ജാഗ്രത വേണം: ഉഷ്ണ തരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്, ആലപ്പുഴയിൽ രാത്രി കാല മുന്നറിയിപ്പ് കൂടി

Kerala weather 30/04/24: ജാഗ്രത വേണം: ഉഷ്ണ തരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്, ആലപ്പുഴയിൽ രാത്രി കാല മുന്നറിയിപ്പ് കൂടി

പാലക്കാടിനും തൃശൂരിനും പുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കൂടി അടുത്ത 3 ദിവസത്തേക്ക് ഉഷ്ണ തരംഗ മുന്നറിയിപ്പ്.

പാലക്കാട്‌ ഓറഞ്ച് അലർട്ട് തുടരും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് .

ആലപ്പുഴ ജില്ലയിൽ ആദ്യമായി രാത്രി കാല ചൂട് മുന്നറിയിപ്പ് ഉണ്ട്. ഇന്ന് കുറഞ്ഞ താപനില സാധാരണയെക്കാൾ 4.2 c കൂടുതൽ ആയിരിക്കുമെന്ന് imd. ഇടുക്കി വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ മെയ് 02 വരെ  ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ മഞ്ഞ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത് .

metbeat news

കാലാവസ്ഥ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം

FOLLOW US ON GOOGLE NEWS

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment