ചുടുകട്ടയിൽ അടയിരുന്ന് കേരളം; പാലക്കാട് വേനൽക്കാല ക്ലാസുകൾക്കു വിലക്ക്
തിരുവനന്തപുരം: കേരളത്തിൽ താപനില കൂടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ, കൊല്ലം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നുണ്ട്. അതിനാൽ ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മെയ് 3 വരെ പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും
കോഴിക്കോട് 39 ഡിഗ്രി സെൽഷ്യസ് വരെ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ, തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
പാലക്കാട് ജില്ലയിലെ സ്‌കൂളുകൾ അടച്ചിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് കലക്ടർക്ക് നിർദ്ദേശം നൽകിയത്. തൊട്ടുപിന്നാലെ മെയ് രണ്ടു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ കലക്ടർ ഉത്തരവിറക്കി. വേനൽക്കാല ക്ലാസുകളോ സ്‌പെഷ്യൽ ക്ലാസുകളോ നടത്താൻ പാടില്ലെന്ന് ഉത്തരവിലുണ്ട്.
മലയോര മേഖലകളിലൊഴികെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം മെയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കാലാവസ്ഥ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS