kuwait weather 14/04/24 : നാളെ മുതൽ കുവൈത്തിലും മഴ സാധ്യത

kuwait weather 14/04/24 : നാളെ മുതൽ കുവൈത്തിലും മഴ സാധ്യത

കുവൈത്തിൽ (നാളെ) തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സരയത്ത് സീസണിന്‍റെ ആരംഭത്തോടെ തിങ്കളാഴ്ച രാത്രിയില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു.

നേരിയ തെക്കുകിഴക്കൻ കാറ്റ് രാത്രി സജീവമാകും. ചൊവ്വാഴ്‌ച പകൽ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. മഴക്കൊപ്പം ഇടി ഇടിമിന്നലിനും സാധ്യത. അടുത്ത ബുധനാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ ഉണ്ടാകും.

തെക്കുപടിഞ്ഞാറൻ കാറ്റായ ‘സുഹൈലി’ എന്ന് വിളിക്കപ്പെടുന്ന കാറ്റിന്‍റെ സ്വാധീനം കാരണം ആഴ്‌ചയുടെ അവസാനം പകൽ സമയത്ത് 40 ഡിഗ്രി സെൽഷ്യസിലേക്ക് താപനില എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

metbeat news

പ്രവാസികൾ നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥ അറിയാൻ ഈ WhatsApp ഗ്രൂപ്പിൽ ചേരുക.

FOLLOW US ON GOOGLE NEWS

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment