കാര്‍ഷിക ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാന്‍ അപേക്ഷിക്കാം

കാര്‍ഷിക ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാന്‍ അപേക്ഷിക്കാം

കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും ഇനി സബ്‌സിഡി നിരക്കില്‍ വാങ്ങാം. കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന SMAM പദ്ധതിക്ക് കീഴിലാണ് കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ വാങ്ങാന്‍ സാധിക്കുന്നത്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും.

കാര്‍ഷിക മേഖലയില്‍ ചെലവു കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി SMAM) കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നല്‍കുന്നു.

വ്യക്തി ഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, FPO കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും.

202324 സാമ്പത്തിക വര്‍ഷത്തിലെ കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും കര്‍ഷകരുടെ കൂട്ടായ്മകള്‍, FPO കള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവരുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി ഒന്നു മുതല്‍ http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നല്‍കാം. അപേക്ഷിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കുറഞ്ഞത് 8 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്തിട്ട് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന നല്‍കും. ഓണ്‍ലൈന്‍ അപേക്ഷയുടെ മുന്‍ഗണനാക്രമവും ബന്ധപ്പെട്ട രേഖകളുടെ ഭൗതികപരിശോധനയും അനുസരിച്ച് അര്‍ഹരായ അപേക്ഷകര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷകള്‍ പരിഗണിക്കില്ല.

Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment