ഖത്തറിൽ രണ്ട് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചൊവ്വ ബുധൻ ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചൂടിൽ വലഞ്ഞിരിക്കുന്ന ഖത്തർ നിവാസികൾക്ക് ആശ്വാസകരമായ വാർത്തയാണ് ഇത്. നിലവിൽ രാത്രികാലങ്ങളിൽ തണുപ്പിലേക്ക് മാറുന്ന അന്തരീക്ഷ സ്ഥിതിയാണ് ഉള്ളത്.
മഴക്കാലത്തിന്റെ വരവറിയിച്ച് 52 ദിവസം നീണ്ടുനിൽക്കുന്ന അൽ വസ്മി സീസൺ ഖത്തറിൽ ആരംഭിച്ചു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പകലിലെയും രാത്രിയിലെയും അന്തരീക്ഷ താപനില കുറഞ്ഞനിലയിലാണ് രേഖപ്പെടുത്തിയത്. പകൽ സമയങ്ങളിൽ 37 ഡിഗ്രിയായിരുന്നു ഏറ്റവും ഉയർന്ന ചൂട്.